Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കുറുക്കന്റെ മുഖമുള്ള വവ്വാലിനെ പേടിച്ച് കേരളം; നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ

04 JUNE 2019 03:15 PM IST
മലയാളി വാര്‍ത്ത

നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ ആണെന്ന് കണ്ടെത്തൽ. ഫ്ലയിങ് ഫോക്സ് എന്ന് അറിയപ്പെടുന്ന ഇവയിൽ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്. വൈറസ് വാഹകരായ വവ്വാലുകൾക്കു രോഗബാധ ഉണ്ടാകില്ല. എന്നാൽ ആൺ വവ്വാലുകളും പെൺ വവ്വാലുകളും വൈറസ് വാഹകരാണ്.

വവ്വാലുകളുടെ ശരീരോഷ്മാവ് കൂടുമ്പോഴാണ് വൈറസ് സജീവമാകുന്നത്. എന്നാൽ ശരീരോഷ്മാവ് കുറഞ്ഞ സമയത്തു പഴങ്ങൾ കഴിക്കുമ്പോൾ അതിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണ്. പ്രസവിക്കുമ്പോൾ, കുഞ്ഞുങ്ങൾ പാലു കുടിക്കുമ്പോഴും ഊഷ്മാവ് ഉയരാറുണ്ട്. കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുമ്പോഴും മറ്റും അടുത്ത തലമുറയിലേക്കും വൈറസ് പകരും. പഴങ്ങളിൽ മാത്രമല്ല, വാഴക്കൂമ്പിൽ നിന്നു വവ്വാലുകൾ തേൻ കുടിക്കുമ്പോൾ വൈറസ് അതിലേക്കു പകരാം.

ലോകത്ത് നിപ്പ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലെല്ലാം പഴം തിന്നുന്ന വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവി ഡോ.ജി. അരുൺ കുമാർ പറഞ്ഞു.

ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് ബാധിക്കുന്നത്. രോഗം ബാധിച്ച വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പടരാം. കൂടാതെ വവ്വാലുകളില്‍ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്കും അവയില്‍ നിന്ന് മനുഷ്യരിലേയ്ക്കും രോഗം പടരാം. രോഗബാധിതരായ മനുഷ്യരില്‍ നിന്നും രോഗബാധയേല്‍ക്കാം.

രോഗബാധയുള്ള സ്ഥലങ്ങളില്‍ വവ്വാലുകളോ മറ്റു ജന്തുക്കളോ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നത് ഒഴിവാക്കണം. കൂടാതെ രോഗം ബാധിച്ച വവ്വാലുകളുടെ വിസര്‍ജ്യത്തിലൂടെയും രോഗം പടരാമെന്നതിനാല്‍ നിലത്തുവീണ പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. രോഗബാധിതരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേയ്ക്ക് രോഗം പടരുന്നത് അടുത്ത കാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ ശരീരസ്രവങ്ങളില്‍ നിന്ന് രോഗം പടരാമെന്നതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. ചികിത്സാസമയത്ത് മാസ്‌കും കൈയ്യുറയും ധരിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം രോഗിയുടെ സമീപത്തുനിന്നും ഒരു മീറ്ററെങ്കിലും മാറി നില്‍ക്കുന്നതാണ് അഭികാമ്യം. രോഗി മരണപ്പെട്ടാല്‍ മൃതദേഹം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചാല്‍ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.

മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends