പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ല, ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നി; ആത്മഹത്യാകുറിപ്പില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം- തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി

യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ലെന്നും ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം, ആത്മഹത്യാകുറിപ്പില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും പഠിക്കാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു. യൂണിയന്‍ ഭാരവാഹികളുടെ സമ്മര്‍ദ്ദം തന്നെയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും തന്റെ അനുഭവം യൂണിവേഴ്സിറ്റി കോളേജില്‍ മാറ്റത്തിന് കാരണമാകട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ക്കല എസ്‌എന്‍ കോളേജിലേക്ക് മാറണമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേരള സര്‍വ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി.
യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായെന്നും ആത്മഹത്യാ പ്രേരണയ്‌ക്ക് കാരണക്കാര്‍ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും കോളേജ് പ്രിന്‍സിപ്പലും ആണെന്നു പെണ്‍കുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു. അദ്ധ്യാപകരെയും അതിരൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha

























