'വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും...ഒന്നായി'; ധൈര്യം പകർന്ന് മോഹൻലാൽ

കേരളത്തില്‍ നിപ വൈറസ് രണ്ടാമതുമെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന്‍ എല്ലാവരും ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. വേണ്ടത് ഭയമല്ല … ജാഗ്രതയാണ് എന്ന സന്ദേശമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം പറയുന്നു.
നിപ്പ സ്ഥിരീകരിച്ചു എന്ന വാര്‍ത്തയിൽ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടന്‍ മമ്മൂട്ടിയും പ്രതികരിച്ചു. പെരുന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പങ്കുവച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഇതിലും വലിയ ഭീതികളെ മറികടന്നവരാണ് നമ്മളെന്നും ഒന്നിച്ചു നിന്ന് നിപ്പയെ കീഴടക്കുകയാണ് വേണ്ടതെന്നും കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞു.
‘നിപ്പ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ്പ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍.’ –മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























