അസുഖം മൂലം ആദ്യത്തെ മകൾ മരിച്ചതിന് പിന്നാലെ ഷോക്കേറ്റ് രണ്ടാമത്തെ മകളെയും നഷ്ടപ്പെട്ട് വിധിക്ക് മുമ്പിൽ തളർന്ന് ഒരു അമ്മ

ഷോക്കേറ്റ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം. മൂത്ത മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേയാണ് മറ്റൊരു മരണം. അനന്തപുരത്തിന് സമീപം പെര്‍ണയിലെ ശോഭയുടെ മകള്‍ പ്രകൃതി ലക്ഷ്മി (രണ്ടര) ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ശോഭയോടൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ പൊട്ടിവീണ കമ്ബിയില്‍ നിന്നും പ്രകൃതിക്ക് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. ഇതോടെ വിധിക്കു മുന്നില്‍ കണ്ണീര്‍പൊഴിക്കുകയാണ് കുടുംബം. പ്രകൃതി ലക്ഷ്മിയുടെ സഹോദരി ശ്രുതിക ഏതാനും വര്‍ഷം മുമ്ബ് അസുഖം മൂലം മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























