പൂർണ്ണ സജ്ജം, നമ്മൾ അതിജീവിക്കും; നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ ബാധ സ്ഥിരീകരിച്ചതായി വാർത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചതിന് ശേഷം എഴുതിയ പോസ്റ്റിലാണ് സംസ്ഥാനം നിപയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനൽകുന്നത്. 'പൂർണ്ണ സജ്ജം, നമ്മൾ അതിജീവിക്കും' എന്ന ഒറ്റവരിയും അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും മാത്രമാണ് ഈ പോസ്റ്റിൽ. മൂവായിരത്തിലേറെ പേരാണ് മന്ത്രിയുടെ ഒറ്റവരി പോസ്റ്റ് പങ്കിട്ടത്.
കൊച്ചിയിൽ ക്യാമ്പ് ചെയ്ത് ആരോഗ്യമന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. നിപ ബാധയെ തുടർന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ പിന്തുണ സംസ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയതായും മന്ത്രി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി കളക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്രീകരിച്ചായിരിക്കും കേന്ദ്രസംഘത്തിന്‍റെ പ്രവർത്തനം. നിപ ബാധയെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. നിലവിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ കഴിയുന്ന നാലുപേരുടെ ചികിത്സാ മേൽനോട്ടം ഇവർക്കാണ്.
പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐസിഎംആറിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്. എറണാകുളത്തേയും സമീപജില്ലകളിലേയും ജില്ലാ, ജനറൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാണ്. വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള പരിശീലനം പൂർത്തിയായി. മരുന്നുകളും നിപ പ്രതിരോധ മാസ്കുകളും വസ്ത്രങ്ങളും ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. രോഗപ്രതിരോധത്തിനൊപ്പം ബോധവൽക്കരണത്തിനും തുല്യ പ്രാധാന്യം നൽകുന്ന തരത്തിലാണ് ആരോഗ്യവകുപ്പ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിപയ്ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. നിപാ വാര്‍ത്തകള്‍ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നുമാണ് നടന്‍ മമ്മൂട്ടി പറയുന്നത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാമെന്നും ഒന്നിച്ചു നിന്ന് നിപ്പയെ കീഴടക്കാമെന്നും മമ്മൂട്ടി പറയുന്നു. എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഭയമല്ല വേണ്ടതെന്നും ജാഗ്രതയാണ് വേണ്ടതെന്നും, ഒന്നായി നേരിടാമെന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കണ്‍ട്രോള്‍ റൂം നമ്ബരുകള്‍ക്കൊപ്പമാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് നിപാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ചലച്ചിത്ര താരം മഞ്ജു വാര്യരും ഫേസ്ബുക്കില്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























