ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിനുശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ, മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണു നൽകുന്നതെന്നും ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്കു വലിയ പ്രസക്തിയുണ്ടെണ്ടന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ റമദാനും ഈദുൽ ഫിത്തറും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
https://www.facebook.com/Malayalivartha

























