പാലാരിവട്ടം അതീവ ഗുരുതരാവസ്ഥയിൽ; അറ്റകുറ്റപ്പണി നടത്താതെ പാലം പുതുക്കിപ്പണിയണമെന്നും വിജിലൻസ് റിപ്പോർട്ട്

പാലാരിവട്ടം ഫ്ലൈ ഓവർ പുതുക്കിപ്പണിയണമെന്ന് വിജിലൻസ് റിപ്പോർട്ട്. ഫ്ലൈ ഓവർ അഴിമതിയില്‍ റോഡ് ആന്ർറ് ബ്രിഡ്ജസ് എം ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കിറ്റ്കോ മുൻ എം ഡി സിറിയക് ഡേവിഡ്, ജോയിന്‍റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി പ്രമോദ് ആർബിഡിസി മുൻ ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവർക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലൻസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാരിവട്ടം ഫ്ലൈ ഓവർ അതീവ ഗുരുതരാവസ്ഥയിലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. അറ്റകുറ്റപണികൊണ്ട് തകർച്ച പരിഹരിക്കാൻ ആകില്ല. പാലം പുതുക്കി പണിയണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പാലം നിർമ്മിക്കാനുള്ള പണം കരാർ കമ്പിനിയിൽ നിന്ന് ഈടാക്കണമെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























