പുണ്യമാസത്തില്‍ നേടിയ ആത്മനിയന്ത്രണങ്ങളില്‍ അര്‍പ്പിതവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു ; മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തുടക്കമായി

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിനൊടുവില്‍ ഇസ്ലാംമത വിശ്വാസികള്‍ സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്ളാദത്തിലാണ് .
നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമയാണ്. മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തുടക്കമായി കഴിഞ്ഞു. പുണ്യമാസത്തില്‍ നേടിയ ആത്മനിയന്ത്രണങ്ങളില്‍ അര്‍പ്പിതമായാണ് വിശ്വാസികളുടെ ആഘോഷം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നിര്‍ബന്ധം. പുതു വസ്ത്രമണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷതയാണ്. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം കൂടിയാണ് ചെറിയപെരുന്നാള്‍.
https://www.facebook.com/Malayalivartha

























