2016ന് ശേഷം കാലവര്‍ഷം വീണ്ടും 2016ന് ശേഷം കാലവര്‍ഷം വൈകുന്നു ; ജൂണ്‍ എട്ടിന് കേരളം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ എട്ടുമുതലേ എത്തൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . നേരത്തെ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ , അറബി കടലിലെ പടിഞ്ഞാറു ഭാഗത്തായി രൂപം കൊണ്ട ന്യൂനമർദ്ധമാണ് കാലവര്‍ഷത്തെ കേരളത്തിലെത്തിക്കുന്നതിന് തടയിടുന്നത് . ലക്ഷദ്വീപ് ഭാഗത്ത് രൂപം കൊള്ളുന്ന അന്തരീക്ഷ ചുഴി കാലവര്‍ഷത്തെ കേരളത്തിലേക്ക് അടുപ്പിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
മൂന്ന് ദിവസമായി ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയ കാലവര്‍ഷം സാധാരണയായി ജൂണ്‍ ആറോടുകൂടി കേരളം തൊടേണ്ടതായിരുന്നു. ചില സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സികള്‍ കേരളത്തില്‍ ജൂണ്‍ എട്ടിന് മാത്രമേ കാലവര്‍ഷം എത്തൂവെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, ഇതാദ്യമായാണ് 2016ന് ശേഷം കാലവര്‍ഷം ഇത്രയും വൈകിവരുന്നത്.
സംസ്ഥാനത്ത് ഇക്കുറി സാധാരണ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കേരളത്തില്‍ പലയിടത്തും വേനല്‍മഴ സജീവമായി. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തി. 2016 ലാണ് ഇതിന് മുമ്പ് കാലവര്‍ഷം വൈകിയത്. ജൂണ്‍ 8 നാണ് അന്ന് കാലവര്‍ഷം എത്തിയത്.
https://www.facebook.com/Malayalivartha

























