Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാലഭാസ്‌കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോൾ തിരികെ കിട്ടാത്ത ബാലഭാസ്കറിന്റെ മൊബൈൽഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം; മൊഴികൾ വിരൽചൂണ്ടുന്നത് അർജുനിലേക്ക്:- അപകടത്തിന് ശേഷം വന്ന ആ ഫോൺ കോൾ ആരുടേത്?

05 JUNE 2019 09:39 AM IST
മലയാളി വാര്‍ത്ത

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോൾ തിരികെക്കിട്ടാത്ത ബാലഭാസ്കറിന്റെ മൊബൈൽഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം. അപകട സമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.

അപകടത്തിന് ശേഷം വന്ന ഒരു ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് പ്രകാശൻ തമ്പിയും വിഷ്ണുവും തടയാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സാമ്പത്തിക വരവുചെലവ് കണക്കുകളുടെയും സമ്പാദ്യങ്ങളുടെയും രേഖകളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിനുമുമ്പ് കൊല്ലത്ത് വാഹനം നിർത്തിയ കടയിലെയും ചുറ്റുമുള്ള സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കും. അപകടദിവസം ദുരൂഹസാഹചര്യത്തിൽ രണ്ടുപേരെ കണ്ടുവെന്ന ആരോപണമുന്നയിച്ച കലാഭവൻ സോബിയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.

ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്നാണ് സാക്ഷിമൊഴികൾ. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞ ദിവസം നൽകിയ മൊഴിയും ഇതേ വാദത്തിൽ ഉറച്ചുള്ളതായിരുന്നു. കൊല്ലത്ത് ഒരുകടയിൽ ഇറങ്ങിയശേഷം വീണ്ടും അർജുൻ തന്നെയാണ് വാഹനം ഓടിച്ചത്. ബാലഭാസ്കർ പിറകിലത്തെ സീറ്റിൽ കിടക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആശുപത്രിയിൽവെച്ച് അർജുൻ പറഞ്ഞതായി ലക്ഷ്മിയുടെ അമ്മയും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.

ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അർജുനാണെന്നാണ് സാക്ഷിയായ വർക്കല സ്വദേശി അശ്വിന്റെ മൊഴിയും. ബാലഭാസ്കർ പിറകിലത്തെ സീറ്റിലാണ് കിടന്നതെന്നും ഇയാൾപറഞ്ഞു. ഇതേ തരത്തിൽ തന്നെയാണ് അപകടത്തിന്റെ ദൃക്സാക്ഷികൂടിയായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജിയും നേരത്തേ പോലീസിന്‌ മൊഴിനൽകിയത്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും ഉടൻ രേഖപ്പെടുത്തും.

മൊഴികൾ ശാസ്ത്രീയമായി തെളിയിക്കാൻ ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടമാരുടെ മൊഴിയും ശേഖരിക്കും. വാഹനത്തിലെ മുടിനാരുകൾ പരിശോധിച്ച് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനുള്ള സയിന്റിഫിക് പരിശോധനയും ഉടൻ നടത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends