കാട്ടാന കെ എസ്സ് ആര്‍ ടി സി-യുടെ വഴി തടഞ്ഞു, ചില്ല് അടിച്ചു പൊട്ടിക്കാന്‍ ശ്രമം, കൂട്ടനിലവിളി

ഇക്കഴിഞ്ഞ ദിവസം രാവിലെ പാട്ടവയലില്‍ നിന്നു ബത്തേരിയിലേക്ക് അന്‍പതോളം യാത്രക്കാരുമായി വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ചെട്യാലത്തൂര്‍ കവലയിലെത്തിയപ്പോള്‍ റോഡിനു നടുവിലായി ഒരു കാട്ടുകൊമ്പന്‍ പ്രത്യക്ഷപ്പെട്ടു. ബൈക്കും കാറുകളുമടക്കം കുറെ വാഹനങ്ങള്‍ യാത്ര തുടരാനാവാതെ നിര്‍ത്തിയിട്ടിട്ടുമുണ്ട്.
ആന വഴിയരികിലേക്കു നീങ്ങി നിന്നപ്പോള്‍ ഡ്രൈവര്‍ ജയപ്രകാശ് ബസ് മുന്നോട്ടെടുത്തു. എന്നാല്‍, ആന റോഡിനു നടുവിലേക്കു തിരിച്ചെത്തി. ബസ് നിര്‍ത്തിയ ഉടനെ കൊമ്പന്‍ ബസിനു നേരെ നടന്നു വന്നു. ഇതു കണ്ടു ബസിനുള്ളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ബഹളം വച്ചു. അപ്പോഴേക്കും കണ്ടക്ടര്‍ ടി.വി.ബേബി ഡ്രൈവര്‍ക്കു ധൈര്യം പകര്‍ന്നു മുന്‍പിലേക്കെത്തി.
എന്നാല്‍ നിര്‍ത്താതെ മുഴങ്ങികൊണ്ടിരുന്ന ഹോണ്‍ ശബ്ദവും ഒപ്പം കൂട്ടനിലവിളിയും കേട്ടതോടെ ആന അല്‍പം പിന്നോട്ടു നീങ്ങി. 3 തവണ കൊമ്പന്‍ തുമ്പിക്കൈ ചുരുട്ടി ചില്ലില്‍ അടിക്കാനൊരുങ്ങി. ഒടുവില്‍ കാട്ടിലേക്കിറങ്ങിപ്പോയി. കാട്ടാനകളെ വഴിയരികില്‍ കാണാറുണ്ടെങ്കിലും ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്ന് കണ്ടക്ടര്‍ ബേബി പറഞ്ഞു.
https://www.facebook.com/Malayalivartha

























