Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞാന്‍ വലിയൊരു ഉദാഹരണം... വീണ്ടും നിപ വൈറസ് ബാധിച്ചതോടെ കേരളത്തെ ആശ്വസിപ്പിച്ച് അതിജീവിച്ച അജന്യ

05 JUNE 2019 01:54 PM IST
മലയാളി വാര്‍ത്ത

കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് കാലം. അന്ന് 2000ത്തോളം പേര്‍ നിരീക്ഷണത്തിലായിരുന്നു. അതില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 2 പേര്‍ രക്ഷപ്പെട്ടു. അവരാണ് ഉപീഷും അജന്യയും. വീണ്ടും നിപ കേരളത്തിലെത്തിയപ്പോള്‍ ആശ്വാസമായെത്തുകയാണ് അവര്‍. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും ജനങ്ങള്‍ ഭയചകിതരായിരിക്കുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പറയുന്നുണ്ടെങ്കിലും നമ്മുടെ പേടി മാറിയിട്ടില്ല. നമ്മള്‍ അതിജീവിക്കും അതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് താനെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നിപയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അജന്യ എന്ന നഴ്‌സിങ് സ്റ്റുഡന്റ്.

അജന്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്

പേടിയല്ല വേണ്ടത് ജാഗ്രതയാണ്. നമ്മള്‍ അതിജീവിക്കും. അതിനുള്ള വലിയൊരു ഉദാഹരണമാണ് ഞാന്‍. നമ്മുടെ കൂടെ ആരോഗ്യവകുപ്പ് സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്താണെന്ന് അറിയാതെപോലും അതില്‍ നിന്ന് അതിജീവിച്ച് വന്നു. ആരും പേടിക്കരുത്,ജാഗ്രത വേണം .എന്ത് അസുഖമുണ്ടെങ്കിലും പെട്ടെന്ന് തന്നെ ഡോകടറെ കാണണം. നമ്മുടെ ആരോഗ്യവകുപ്പ് കൂടെയുണ്ട്. എനിക്ക് തന്ന ആത്മവിശ്വസവും ധൈര്യവുമാണ് എന്നെ അതിജീവിക്കാന്‍ സഹായിച്ചത്. ഇതും നമ്മള്‍ അതിജീവിക്കും.

അതേസമയം നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം ഉണ്ടായത്.

മൂന്നു നഴ്‌സുമാരടക്കം നിപ ലക്ഷണങ്ങളോടെ പനി ബാധിതരായ അഞ്ചുപേര്‍കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്. യുവാവിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പരിചരിച്ചവരാണു നഴ്‌സുമാര്‍. നിപ സ്ഥിരീകരിക്കപ്പെട്ട യുവാവിന്റെ കുട്ടമ്പുഴ സ്വദേശിയായ സഹപാഠിയും യുവാവുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശിയുമാണു മറ്റു രണ്ടുപേര്‍. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇവരുടെ രക്ത സാമ്പിളുകള്‍ ഇന്ന് ആലപ്പുഴ, മണിപ്പാല്‍, പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്ക് അയയ്ക്കും. നിപ ബാധിച്ച യുവാവിനൊപ്പം അമ്മയും ആശുപത്രിയിലുണ്ട്. മറ്റു കുടുംബാംഗങ്ങള്‍ വീട്ടില്‍ത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തൊട്ടാകെ 311 പേരാണു നിരീക്ഷണത്തിലുള്ളത്. മന്ത്രി ശൈലജ കൊച്ചിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. നിപ ബാധിച്ച യുവാവിനോട് ഇടപഴകിയ കൊല്ലം ജില്ലക്കാരായ മൂന്നു വിദ്യാര്‍ഥികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. കൊട്ടാരക്കര, കരുനാഗപ്പള്ളി സ്വദേശികളാണ് ഇവര്‍. മൂവരും വീടുകളില്‍ത്തന്നെയാണുള്ളത്. കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. 

ബംഗളുരുവിലെ സ്വകാര്യ ലാബിലും ആലപ്പുഴ, മണിപ്പാല്‍ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളിലും നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ യുവാവിനു നിപ ബാധിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ളതാണ് അന്തിമഫലം. നിപ സ്ഥിരീകരിക്കപ്പെട്ട യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു മന്ത്രി ശൈലജ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends