മരുന്ന് കഴിക്കാന്‍ മടിച്ച ഭാര്യ, ഭര്‍ത്താവിനെ തല്ലി, ഭാര്യയെ കൊന്ന ഭര്‍ത്താവ് ചോര വളര്‍ത്തുനായയുടെ പാത്രത്തിലൊഴിച്ചു വച്ചു!

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പൈനാവ് റെനീഷ് വിലാസം മുക്കയ്യയെ (64)കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മാനസിക അസ്വാസ്ഥ്യത്തിനുള്ള മരുന്ന് കഴിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ചെറുതോണിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
പതിവായി മരുന്ന് കഴിച്ചിരുന്ന റെജീന, സംഭവ ദിവസം ഭര്‍ത്താവിനൊപ്പം വിറക് ശേഖരിക്കാന്‍ പുറത്തു പോയത് മരുന്നു കഴിക്കാതെയായിരുന്നു. മരുന്നു കഴിക്കാത്തതിനാല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയതോടെ റെജീനയുമായി മുക്കയ്യ ഉടന്‍ തന്നെ വീട്ടിലേക്ക് തിരികെ പോന്നു. വീട്ടിലെത്തി മരുന്ന് എടുത്ത് നല്‍കിയപ്പോള്‍ കഴിക്കാന്‍ വിസമ്മതിച്ച റെജീന തുപ്പുകയും ചൂലിന് അടിക്കുകയും ചെയ്തതായി മുക്കയ്യ മൊഴി നല്‍കി.
പിടിച്ചു തള്ളിയപ്പോള്‍ തെറിച്ചു വീണ റെജീനയുടെ തല സമീപത്തെ അരകല്ലില്‍ ഇടിച്ചു. ബോധരഹിതയായ ഭാര്യയെ വലിച്ചിഴച്ച് കിടപ്പുമുറിയില്‍ എത്തിച്ച് കത്തിയെടുത്ത് കഴുത്ത് മുറിച്ചെന്ന് പൊലീസ് പറഞ്ഞു.
തറയില്‍ വീണുപരന്ന ചോര തെറ്റിദ്ധരിപ്പിക്കാനായി വളര്‍ത്തു നായയുടെ പാത്രത്തില്‍ ശേഖരിച്ച് മുറ്റത്ത് കൊണ്ടു വച്ചു. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























