ആശുപത്രി മുറിയില്‍ മറ്റാരെയും കടത്തരുതെന്ന് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതപരിപാടികളുടെ സംഘാടകനുമായ പ്രകാശ് തമ്പി ചട്ടംകെട്ടിയിരുന്നു! പ്രകാശ് തമ്പി മുറിയില്‍ കയറിക്കണ്ടതിന് പിന്നാലെ ബാലഭാസ്കറിന് മരണം സംഭവിച്ചു; മരണസമയം ഉണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിക്കാനൊരുങ്ങി പോലീസ്

മരണസമയം ഉണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിക്കാനാണു പോലീസ് നീക്കം. ബാലഭാസ്‌കറിനെ ആശുപത്രിയില്‍ കയറി കണ്ടവരുടെ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. അപകടം നടന്നയുടന്‍ സ്‌ഥലത്ത് എത്തിയ ദൃക്‌സാക്ഷി വര്‍ക്കല സ്വദേശി അശ്വിന്‍(നന്ദു)വിന്റെ മൊഴിയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. അതേസമയം ബാലഭാസ്‌കര്‍ മരണത്തിനു കീഴടങ്ങുംമുമ്ബ് ആശുപ്രതി മുറിയില്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ പ്രകാശ് തമ്ബി കയറിയെന്ന വെളിപ്പെടുത്തല്‍ വിശദമായി അന്വേഷിക്കാന്‍ ക്രൈം ബാഞ്ച്. ഇതുസംബന്ധിച്ച് ബാലഭാസ്‌കര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ വിശദമായ തെളിവെടുപ്പു നടത്തും. ആശുപത്രി മുറിയില്‍ മറ്റാരെയും കടത്തരുതെന്ന് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതപരിപാടികളുടെ സംഘാടകനുമായ പ്രകാശ് തമ്ബി ചട്ടംകെട്ടിയിരുന്നു. ഇയാള്‍ മുറിയില്‍ കയറിക്കണ്ടശേഷമാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























