Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കുഴഞ്ഞ് മറിഞ്ഞ് ഒരു പരാതി... പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ നാടു വിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ഭര്‍ത്താവ്; തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഭാര്യയെ കണ്ടുപിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍

05 JUNE 2019 02:25 PM IST
മലയാളി വാര്‍ത്ത

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ച് അമ്മ സ്വന്തം അമ്മയ്‌ക്കൊപ്പം സ്ഥലംവിട്ടു. തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഭാര്യയെ കണ്ടു പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിന് പോലീസിന്റെ ആട്ടും തുപ്പും. ഇപ്പോള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലാക്കി ഭാര്യക്കായി കാത്തിരിക്കുകയാണ് യുവാവ്. ചേര്‍ത്തലയാണ് സംഭവം. 

അതിനിടെ മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകണമെന്നാണ് കമ്മീഷന്റെ ആവശ്യം. 

ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. കേസ് ചേര്‍ത്തല സിറ്റിംഗില്‍ പരിഗണിക്കും. 

ചേര്‍ത്തല വാരനാട് കണ്ണന്തറ വീട്ടില്‍ അര്‍ജുന്‍ ബൈജു നല്‍കിയ പരാതിയിലാണ് നടപടി. ഇതര സംസ്ഥാനക്കാരിയായ നുസ്ര ഫാത്തിമയെയാണ് അര്‍ജുന്‍ സ്പഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത്. ഇരുവരും സ്‌നേഹ വാല്‍സല്യങ്ങളോടെയാണ് കഴിഞ്ഞു വന്നിരുന്നത്. 

ഇവര്‍ക്ക് 2019 മേയ് 10 ന് ഒരു പെണ്‍കുഞ്ഞിന് ജനിച്ചതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. മഞ്ഞ പിത്തത്തോടെയായിരുന്നു കുഞ്ഞിന്റെ ജനനം. ഹോര്‍മോണ്‍ ഏറ്റകുറച്ചിലും ഗുരുതരമായ വിറ്റാമിന്‍ കുറവും അനുഭവപ്പെട്ടിരുന്നു. മേയ് 25 ന് ഇവരുടെ വീട്ടിലെത്തിയ നുസ്‌റയുടെ അമ്മ നോമ്പ് തുറക്കാനെന്ന പേരില്‍ നുസ്രയെ വീടിന് പുറത്തെത്തിച്ചു. ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കൊണ്ടു പോയി നോമ്പ് തുറക്കാം എന്നായിരുന്നു അമ്മയുടെ വാഗ്ദാനം. വൈകിട്ട് ആറേകാലോടെ വീട്ടില്‍ നിന്നും പോയ ഭാര്യയും അമ്മയും രാത്രി വൈകിയിട്ടും മടങ്ങി വന്നില്ല. പള്ളിയില്‍ പോയി കാണുമെന്ന് അര്‍ജൂന്‍ കരുതി. ഭാര്യ മടങ്ങി വരാത്തതിനെ തുടര്‍ന്ന് രാത്രി 10 ന് അര്‍ജുന്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞ് നിര്‍ത്താതെ നിലവിളിച്ചു . 

ഭാര്യ മടങ്ങി വരാത്തതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ അമ്മയ്‌ക്കൊപ്പം കടന്ന വിവരം അര്‍ജുന്‍ മനസിലാക്കിയത്. എന്നാല്‍ ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി അര്‍ജുന്‍ വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്നും പോയ മണിക്കൂര്‍ വരെ സ്‌നേഹത്തോടെയാണ് ഭാര്യ തന്നോടും കുഞ്ഞിനോടും ഇടപെട്ടിരുന്നതെന്ന് അര്‍ജുന്‍ പറയുന്നു. ഭാര്യയുടെ അമ്മ വച്ച മയക്കുവെടിയില്‍ ഭാര്യ വിഴുന്നിരിക്കും എന്നാണ് അര്‍ജുന്‍ കരുതുന്നത്. 

എന്നാല്‍ ചേര്‍ത്തല പോലീസിന്റെ വിശദീകരണം മറ്റൊന്നാണ്. അര്‍ജുന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ അന്വേഷണം തുടങ്ങി. അവര്‍ മലയാളിയല്ല. അവരുടെ അമ്മയാണ് കുട്ടിയെ കൊണ്ടു പോയത്. തട്ടി കൊണ്ടുപോകലാണോ എന്ന കാര്യം അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. മറ്റൊരു സംസ്ഥാനത്തുള്ള പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ വേണ്ടത്ര സമയം വേണം. പെണ്‍കുട്ടിയുടെ നാടിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. അന്വേഷണത്തില്‍ ആ വീഴ്ചയുമില്ല. 

മുലപ്പാലും അമ്മയുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ അടിയന്തിരമായി സംരക്ഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അത് സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചേര്‍ത്തല എക്‌സ്‌റേ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അമ്മയെ തിരിച്ചു കിട്ടിയാല്‍ നടപടി നേരിടേണ്ടി വരും എന്ന കാര്യം ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends