ആശ്വസിപ്പിക്കാന്‍ കുരുന്നുകളും... മലയാളികള്‍ മറക്കാത്ത മുഖമായ നഴ്‌സ് ലിനിയുടെ രണ്ട് കുരുന്നുകള്‍ ഈ നിപ കാലത്ത് വളരെ ആശ്വാസം നല്‍കുന്നു

നിപാ വൈറസ് വീണ്ടും കേരളത്തിലെത്തുമ്പോള്‍ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തില്‍ പറയുകയാണ് നിപയെ അതിജീവിച്ചവര്‍. മലയാളികള്‍ മറക്കാത്ത മുഖമാണ് സിസ്റ്റര്‍ ലിനിയുടേത്. താല്‍ക്കാലിക നഴ്‌സായിരുന്ന ലിനി രോഗിയെ പരിചരിക്കുന്ന സമയത്താണ് നിപ പിടിപെട്ട് മരണമടഞ്ഞത്. അങ്ങനെ ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും മലയാളികളുടെ ഭാഗമായി. കൊച്ചിയില്‍ നിപാ സംശയമെന്ന വാര്‍ത്ത തിങ്കളാഴ്ച പുറത്ത് വന്നതു മുതല്‍ പേരാമ്പ്ര ചെമ്പനോട കുറത്തിപാറയിലെ വീട്ടില്‍ സജീഷും കുടുംബവും ആശങ്കയിലായിരുന്നു.
ഒരു ഭീതിയും ഉയര്‍ത്താത്ത രീതിയില്‍ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നതോടെ ആദ്യം തോന്നിയ ആശങ്ക ഇപ്പോഴില്ലെന്നാണ് ഇവര്‍ പറയുന്നത്. പേടിയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് തോന്നുന്നത്. മരുന്നടക്കമുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി ആദ്യ രോഗിയില്‍ നിന്ന് നിപാ സ്ഥിരീകരിക്കാനായി. ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടി പാലിച്ചാല്‍ പെട്ടെന്ന് തന്നെ നമുക്ക് അതിജീവിക്കാമെന്നും സജീഷ് പറഞ്ഞു.
ഞായറാഴ്ച മുതല്‍ നിപാ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മക്കള്‍ റിഥുലും സിദ്ധാര്‍ഥും വരെ അത് കേട്ട് നിപായെ കുറിച്ച് പറഞ്ഞ് തുടങ്ങി. ആദ്യം ആശങ്ക തോന്നിയെങ്കിലും രോഗം സ്ഥിരീകരിക്കുംമുമ്ബ് സര്‍ക്കാര്‍ സംവിധാനം സുസജ്ജമായതോടെ ആശ്വാസം തോന്നി. കഴിഞ്ഞ വര്‍ഷത്തെ അനുഭവവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന് കരുത്തേകും.
ജാഗ്രത മാത്രമാണ് ഈ സാഹചര്യത്തില്‍ മുന്നിലുള്ള പോംവഴി.നിപായുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ രോഗം സംശയിക്കുന്നവരുടെ കുടുംബങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് തയ്യാറെന്നും സജീഷ് പറയുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചതായും സജീഷ് പറഞ്ഞു.
നിപയെ അതിജീവിച്ച ഉബീഷും എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നു. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷ് നിപാ രോഗി ഉള്ളപ്പോള്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പനി വന്നപ്പോള്‍ സാധ്യത സംശയിച്ചാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.
മലപ്പുറം കോട്ടക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഉബീഷിന്റെ മനസ്സില്‍ ഒരുവര്‍ഷം പഴക്കമുള്ള ആശുപത്രി ദിനങ്ങളാണ്. രോഗ സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു പനി വന്നപ്പോള്‍ ചികിത്സ തേടിയത്.
രോഗത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിച്ചു. മാസ്‌ക് ധരിച്ചാണ് ചെമ്മാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ മാറ്റണമെന്നും സ്വയം ആവശ്യപ്പെടുകയായിരുന്നു.
കുടുംബത്തിന്റെ സുരക്ഷ പരിഗണിച്ച് അവരെയും ആശുപത്രിയിലേക്ക് കൂട്ടിയില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചതില്‍ തന്നെ പരിചരിച്ച കുടുംബത്തിലൊരാള്‍ക്കും അസുഖം പകരുന്ന സാഹചര്യമുണ്ടായില്ലെന്നും ഉബീഷ് പറഞ്ഞു.
അതേസമയം പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് രക്ഷപ്പെട്ട അജന്യയും പറഞ്ഞു. നമ്മള്‍ അതിജീവിക്കും. അതിനുള്ള വലിയൊരു ഉദാഹരണമാണ് ഞാന്‍. നമ്മുടെ കൂടെ ആരോഗ്യവകുപ്പ് സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്താണെന്ന് അറിയാതെപോലും അതില്‍ നിന്ന് അതിജീവിച്ച് വന്നു. ആരും പേടിക്കരുത്,ജാഗ്രത വേണം .എന്ത് അസുഖമുണ്ടെങ്കിലും പെട്ടെന്ന് തന്നെ ഡോകടറെ കാണണം. നമ്മുടെ ആരോഗ്യവകുപ്പ് കൂടെയുണ്ട്. എനിക്ക് തന്ന ആത്മവിശ്വസവും ധൈര്യവുമാണ് എന്നെ അതിജീവിക്കാന്‍ സഹായിച്ചത്. ഇതും നമ്മള്‍ അതിജീവിക്കുമെന്നാണ് അജന്യ പറയുന്നത്.
" f
https://www.facebook.com/Malayalivartha

























