അച്ഛനും മകനും സഞ്ചരിച്ചിരുന്ന കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

അച്ഛനും മകനും സഞ്ചരിച്ചിരുന്ന കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് പിതാവ് മരിച്ചു, മകന് ഗുരുതരം. കരമന കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരശുവയ്ക്കല്‍ പെരുവിള സ്വാഗതില്‍ റിട്ട.കെഎസ്ഇബി അസി.എഞ്ചിനീയര്‍ സൈമണ്‍ (70) ആണ് മരിച്ചത്. മകന്‍ ടിബി പൊന്‍ സൈമണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നുവന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് ടിബിയാണ് കാര്‍ ഓടിച്ചിരുന്നത്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റ ഇരുവരെയും വളരെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ ഭാഗം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സൈമണെ ഉടന്‍തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു. ഭാര്യ അര്‍പുതകുമാരിയെ മകള്‍ ജസ്ലിന്‍ സിബി നെറ്റിന്റെ വീട്ടിലാക്കിയശേഷം പരശുവയ്ക്കലേക്ക് മടങ്ങുകയായിരുന്നു സൈമണും മകനും. മൃതദേഹം നിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശവസംസ്‌കാരം പിന്നീട്.
"
https://www.facebook.com/Malayalivartha

























