സ്നേഹത്തോടെ 'അമ്മ ഊട്ടിനൽകിയ ഭക്ഷണം കഴിച്ച് മകൻ കിടന്നു.. പക്ഷെ അതൊരിക്കലും തിരിച്ച് വരാനാകാത്ത ഉറക്കമായി! മകന്‍ മരിച്ചതറിയാതെ മകന്റെ കൂടെ അമ്മ ജീവിച്ചത് മൂന്ന് ദിവസം... മകന്റെ മരണവിവരം അറിഞ്ഞതോടെ മാനസീക വിഭ്രാന്തിയിൽ അമ്മ

ശനിയാഴ്ച ആയിരുന്നു ജോബിയെ അവസാനമായി നാട്ടുകാര്‍ കണ്ടത്. കഴിഞ്ഞദിവസം ഇവരുടെ ബന്ധു വീട്ടില്‍ വന്നപ്പോള്‍ മകന്‍ ഭക്ഷണം കഴിച്ച് കിടക്കുകയാണെന്നായിരുന്നു ലീലാമ്മയുടെ മറുപടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് ലാലി മുറിയില്‍ ചെന്ന് നോക്കി അപ്പോഴായിരുന്നു മരണവിവരം അറിയുന്നത്. പിന്നീടാണ് ജോബി മരിച്ചിട്ട് മൂന്ന് ദിവസമായെന്ന് വീട്ടുകാര്‍ക്ക് മനസിലാകുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. മകന്റെ മരണശേഷം ലീലാമ്മയ്ക്ക് ചെറിയ മാനസീക വിഭ്രാന്തി ഉണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു. പഞ്ചായത്തംഗം ആയിരുന്നു ലീലാമ്മ. പത്തനംതിട്ട ഇടത്തറ കൊമ്ബനോലി പാലത്തിങ്കല്‍ റിട്ട. ബിഡിഒ പരേതനായ പിഎ ജോര്‍ജിന്റെ മകന്‍ ജോബി പി ജോര്‍ജാണ് മരിച്ചത്. ജോബി സൗദിയില്‍ ഇലക്‌ട്രീഷ്യനായിരുന്നു. പിതാവ് മരിച്ച ശേഷം നാട്ടില്‍ സ്ഥിരമയി.
https://www.facebook.com/Malayalivartha

























