Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പഴയ അമിത് ഷാ അല്ലിത്... വിവാദത്തിലേക്ക് പോകുന്ന കേന്ദ്ര മന്ത്രിമാരെ മുളയിലേ നുള്ളി ആഭ്യന്തര മന്ത്രി അമിത് ഷാ; ഇഫ്താര്‍ വിവാദം കത്തിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ അമിത് ഷാ താക്കീതു ചെയ്തു

05 JUNE 2019 12:30 PM IST
മലയാളി വാര്‍ത്ത

ബിജെപി അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈയ്യുമായ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ വലിയ ആരോപണമാണ് എതിര്‍ കക്ഷികള്‍ ഉന്നയിച്ചത്. അമിത് ഷായുടെ പൂര്‍വകാല ചരിത്രവും ഗുജറാത്ത് കലാപവും ഉന്നയിച്ചായിരുന്നു കേരളത്തില്‍ പോലും ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രിയായി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പക്വത കാണിക്കുകയാണ് അമിത് ഷാ. 

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ബി.ജെ.പി., ജെ.ഡി.യു., എല്‍.ജെ.പി. നേതാക്കളെ പരിഹസിച്ച് ട്വീറ്റു ചെയ്ത കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ അമിത് ഷാ ശക്തമായ ഭാഷയിലാണ് താക്കീതു ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്രമന്ത്രിയും എല്‍.ജെ.പി. നേതാവുമായ രാംവിലാസ് പാസ്വാന്‍ എന്നിവരെയാണ് കേന്ദ്രമന്ത്രി പരിഹസിച്ചത്. ഇത്തവണ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നു ജയിച്ച ഗിരിരാജ് സിങ് മുമ്പും വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പുതുതായി രൂപവത്കരിച്ച മൃഗസംരക്ഷണഫിഷറീസ് മന്ത്രാലയത്തിലെ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം.

തിങ്കളാഴ്ച ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി പട്‌നയില്‍ നടത്തിയ ഇഫ്താറില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു. ഈ നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ചേര്‍ത്തായിരുന്നു ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്. നവരാത്രി പോലെ സ്വന്തം മതത്തിലുള്ള ആഘോഷങ്ങളും ആചാരങ്ങളും ഉയര്‍ത്തിക്കാട്ടാതെ മറ്റു മതങ്ങളുടെ ആഘോഷങ്ങള്‍ക്കായി അണിനിരക്കുന്നതെന്തിനാണെന്നായിരുന്നു ട്വീറ്റിലെ ചോദ്യം. ഈ ഫോട്ടോകള്‍ നവരാത്രി ആഘോഷങ്ങളില്‍നിന്ന് ഉണ്ടായതാണെങ്കില്‍ എത്രയോ മനോഹരമായിരുന്നെന്നും ഗിരിരാജ് സിങ് ചോദിച്ചു.

ട്വീറ്റ് പുറത്തുവന്നയുടന്‍തന്നെ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാനാണ് ഗിരിരാജ് സിങ് പ്രസ്താവന നടത്തിയതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. ഗിരിരാജ് സിങ്ങിന്റെ മാനസികനില പരിശോധിക്കണമെന്നായിരുന്നു ജെ.ഡി.യു വക്താവ് സഞ്ജയ് സിങ്ങിന്റെ പ്രസ്താവന. എല്ലാവര്‍ക്കുമൊപ്പം എന്ന പ്രസ്താവന ഉയര്‍ത്തിയാണ് എല്‍.ജെ.പി. രൂപവത്കരിച്ചതെന്ന് ചെയര്‍മാന്‍ ചിരാഗ് പാസ്വാന്‍ ചൂണ്ടിക്കാട്ടി.

ഇതോടെയാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇടപെട്ടത്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചൊവ്വാഴ്ച ഗിരിരാജ് സിങ്ങിനെ താക്കീതു ചെയ്തു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിവാദ പ്രസ്താവനയുടെ പേരില്‍ താക്കീത് ചെയ്യപ്പെടുന്ന രണ്ടാം മന്ത്രിയാണ് ഗിരിരാജ്. കഴിഞ്ഞദിവസം ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഡിയെ അമിത് ഷാ ശാസിച്ചിരുന്നു. ഹൈദരാബാദ് ഭീകരരുടെ സുരക്ഷിതതാവളമാണെന്ന പ്രസ്താവനയുടെ പേരിലായിരുന്നു താക്കീത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends