കലാരംഗത്തോട് ഏറെ താല്‍പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്; നൃത്തത്തില്‍ എന്നും ഒരു വിദ്യാര്‍ഥിയായിരിക്കാനാണ് ഇഷ്ടം; മനസ് തുറന്ന് ദിവ്യ ഉണ്ണി

കലോത്സവ വേദിയില്‍ നിന്നും കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയായണ് ദിവ്യ ഉണ്ണി. നൃത്തത്തെ ഏറെ സ്‌നേഹിക്കുന്നുവെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. നൃത്തമാണ് എന്നെ സിനിമയിലെത്തിച്ചത്. നൃത്തം മാത്രമല്ല, കലാരംഗത്തോട് ഏറെ താല്‍പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. നൃത്തമാണ് കൂടുതല്‍ പഠിച്ചത് എന്നു മാത്രം. ചെറുപ്പം മുതല്‍ ഗൗരവമായി പഠിച്ച നൃത്തം ഇന്നും കൂടെയുണ്ട്. ഇപ്പോള്‍ അത് ഒരു നൃത്താധ്യാപിക എന്ന റോളും നല്‍കുന്നു. എങ്കിലും നൃത്തത്തില്‍ എന്നും ഒരു വിദ്യാര്‍ഥിയായിരിക്കാനാണ് ഇഷ്ടം. ഹൂസ്റ്റണില്‍ നൃത്തം പഠിക്കാന്‍ വരുന്ന കുട്ടികളെല്ലാം കലാരംഗത്തോടു നല്ല താല്‍പര്യമുള്ളവരാണ്. എന്റെ സിനിമകളെക്കുറിച്ചൊക്കെ ഇടയ്ക്കിടെ ചോദിക്കാറുണ്ട്.
ഞാന്‍ സിനിമയില്‍ നിന്നും പോയിട്ടില്ല. സിനിമ ഉപേക്ഷിച്ചിട്ടുമില്ല. അമേരിക്കയില്‍ ആയതിനാല്‍ തല്‍ക്കാലം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് ആയി എന്നു പറയാം. പുതിയ സിനിമകളിലേക്ക് വിളികള്‍ വരുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ ആയതിനാല്‍ ഒന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്നു മാത്രം. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളസിനിമയിലേക്കു തിരിച്ചു വരിക തന്നെ ചെയ്യും.
അമേരിക്കയില്‍ എത്തിയപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരുമായും നല്ല പരിചയവും സൗഹൃദവുമായി. അവിടത്തെ രീതികളെല്ലാം പഠിച്ചു. ഇന്ന് എല്ലാവരും അവരില്‍ ഒരാളായാണ് എന്നെ കാണുന്നത്. പിന്നെ മലയാളികളും അവിടെ നിരവധിയുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആരംഭിച്ച് 15 വര്‍ഷമായി. കുട്ടികള്‍ക്കു മാത്രമല്ല വീട്ടമ്മമാര്‍ക്കു വേണ്ടിയും ഡാന്‍സ് ക്ലാസുകള്‍ നടത്തുന്നു. ഇതിനു പുറമേ വിദ്യാര്‍ഥികള്‍ക്കായി വര്‍ക്‌ഷോപ്പുകളും നടത്തുന്നുണ്ട്. സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ എന്റെ പ്രായത്തിലുള്ളവരായിരുന്നു നൃത്ത പഠനത്തിനായി എത്തിയിരുന്നത്. അവരുടെ മക്കളെയും ഇപ്പോള്‍ നൃത്തം പഠിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha

























