മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്ന നഴ്‌സിനെ ഭയപ്പെടുത്തി ഓടിച്ച് നിലത്ത് വീഴ്ത്തി മോഷണം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സിനെ ഓടിച്ച് ബാഗും കുടയും തട്ടിയെടുത്തു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്ന നഴ്‌സിനെ താടിവെച്ച ഒരാള്‍ ഓടിക്കുകയായിരുന്നു. ഓട്ടത്തിനിടെ വീണ നഴ്‌സിന്റെ കൈയില്‍നിന്ന് ബാഗും കുടയും തെറിച്ചുപോയി. ഇവയെടുത്ത് മോഷ്ടാവ് സ്ഥലംവിട്ടു.
ബാഗില്‍ 200 രൂപ മാത്രമാണുണ്ടായിരുന്നത്. നഴ്‌സിന്റെ കഴുത്തിലെ മാലപൊട്ടിക്കാനുള്ള ശ്രമമാണ് മോഷ്ടാവ് നടത്തിയതെന്നാണ് സംശയിക്കുന്നത്. രണ്ടുദിവസംമുന്‍പ് രോഗിയെ കാണാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചിരുന്നു. മോഷണം കൂടിയതോടെ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























