ലോക പരിസ്ഥിതി ദിനത്തില്‍ സൈക്കിള്‍ യാത്ര ചെയ്ത് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കാനായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് സ്വീകരിച്ചത് സൈക്കിള്‍ യാത്രയാണ് . രാവിലെ ഔദ്യോഗിക വാഹനം ഉപേഷിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയ അദ്ദേഹം കഴക്കൂട്ടത്ത് നിന്നും ആദ്യം യാത്ര ചെയ്തത് കെഎസ്‌എആര്‍ടിസി ബസ്സിലായിരുന്നു . തുടര്‍ന്ന് ഉള്ളൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നഗരസഭാ ആസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ സൈക്കിളാണ് ഉപയോഗിച്ചത് .
സൈക്കിളുകള്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുകയെന്നത് കൂടിയാണ് ലക്ഷ്യമെന്നും ഇതിനായി പ്രത്യേക വാക്കിങ് സോണുകളും സൈക്കിള്‍ പാതകളും നിര്മിക്കണമെന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























