കൈയ്യില്‍ കിട്ടിയ മാലയുമായി ജ്യൂവല്ലറിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവിന് അടിമാലിയിൽ സംഭവിച്ചത്

സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തിയ ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാലയുമായി കടയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കല്‍ സനീഷിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലാണ് സംഭവം നടന്നത്.
വൈകുന്നേരത്തോടെ കടയിലെത്തിയ യുവാവ് വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയ കളക്ഷനുകള്‍ എത്തിക്കാനും കൂടുതല്‍ ആവശ്യമുണ്ടെന്ന് കടയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കടയുടമ മറ്റൊന്നുമില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കിട്ടിയ മാലയുമായി പുറത്തേക്ക് ഓടുകയായിരുന്നു.
https://www.facebook.com/Malayalivartha

























