'സി.പി.എം നെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല'; മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി; മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരന്‍

മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. "അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. പാര്‍ട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ട്‌പോകേണ്ടത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി.യില്‍ പോയി നന്നായി വരട്ടെ" - കെ.സുധാകരന്‍ പറഞ്ഞു.
"ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ സ്വീകരിക്കും. തിരികെ പോകുമ്പോള്‍ ഞങ്ങള്‍ ചോദിക്കും എപ്പോഴാ തിരികെ വരുകയെന്ന്. സി.പി.എം നെപ്പോലെ പാര്‍ട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല."- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























