ബാലഭാസ്‌കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു; ബാലഭാസ്‌കറുമായി ഉണ്ടായിരുന്നത് 15 വര്‍ഷത്തെ ബന്ധം, ആ പണം തിരികെ നല്‍കിയിരുന്നു; തങ്ങളുമായുള്ള ബാലഭാസ്‌കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നു; മനസ് തുറന്ന് പൂന്തോട്ടം

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം തള്ളി പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. ബാലഭാസ്‌കറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ടെന്നും, സാമ്പത്തികമായി അദേഹവുമായി ഒരു ബാധ്യതയുമില്ലെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.
ബാലഭാസ്‌കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. തങ്ങളുമായുള്ള ബാലഭാസ്‌കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നു. അതാണ് ആരോപണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാപനം എന്ന നിലയില്‍ ബാലഭാസ്‌കറിന്റെ അച്ഛനെതിരെ മാഹാനിക്ക് കേസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദ്ര നാഥിന്റെ കുടുംബത്തിന് കീഴിലുള്ള പൂന്തോട്ടം എന്ന ആശുപത്രിയ്ക്കായി ബാലു പണം നിക്ഷേപിച്ചിട്ടുണ്ടെന്നും, ഇത് ഭാര്യ ലക്ഷ്മിയുടെ അറിവോടെ ആണെന്നുമായിരുന്നു ബാലുവിന്റെ പിതാവും അടുത്ത ബന്ധുവും ഉയര്‍ത്തിയ ആരോപണം.
ആശുപത്രി നിര്‍മ്മാണം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌കര്‍ പണം തന്ന് സഹായിച്ചത്. ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരികെ നല്‍കിയിട്ടുണ്ടന്നും ഇരുവരും വികാരാധീനരായി പറഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ പ്രകാശ് തമ്പിയെ അറിയാമെന്നും ഇവര്‍ വ്യക്തമാക്കി. ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായതോടെയാണ് ബാലഭാസ്‌കറിന്റെ അപകടമരണത്തിലും ദുരൂഹത ഉയര്‍ന്നത്. അപകടത്തിനു ശേഷം സംഭവ സ്ഥലത്തെ അസ്വാഭാവികത ചൂണ്ടിക്കാട്ടി കലാഭവന്‍ സോബിയും രംഗത്തെത്തിയതോടെ പൂന്തോട്ടം അധികൃതര്‍ക്കെതിരെയും ആരോപണം നീളുകയായിരുന്നു.
https://www.facebook.com/Malayalivartha

























