കോര്‍ഡിയല്‍ ഗ്രൂപ്പ്: ഡയറക്ടര്‍മാരുടെ മാതാവ് അന്തരിച്ചു

കോര്‍ഡിയല്‍ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍മാരുടെ മാതാവ് തങ്കമ്മ കുഞ്ഞമ്മ (90) മരണമടഞ്ഞു. വാര്‍ധക്യസഹജമായ അസുഖത്താല്‍ ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരാദി ചടങ്ങുകള്‍ വ്യഴാഴ്ച രാവിലെ 10.30ന് മരുതുംകുഴി ശ്രീവത്സം വീട്ടില്‍ വച്ച് നടക്കും.
എന്‍. അയ്യപ്പന്‍ ഉണ്ണിത്താന്‍, എന്‍. വിജയന്‍ ഉണ്ണിത്താന്‍, എന്‍. ധനജ്ഞയന്‍ ഉണ്ണിത്താന്‍, വിജയലക്ഷ്മി എസ്. കുറുപ്പ്, കൊച്ചനിയൻ ഉണ്ണിത്താൻ എന്നിവര്‍ മക്കളും ഉഷ ഉണ്ണിത്താന്‍, രമ വിജയന്‍, ലത ധനജ്ഞയന്‍, സുഷമ ഉണ്ണിത്താന്‍, സുരേഷ്ബാബു സി. കുറുപ്പ് എന്നിവര്‍ മരുമക്കളുമാണ്.
https://www.facebook.com/Malayalivartha

























