മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹം.... പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു!! വെറുംകയ്യോടെ വീട്ടിലെത്തിയ ഭർത്താവിനെ കണ്ടതോടെ ഭാര്യയുടെ കൺട്രോൾ പോയി; തർക്കം മൂത്ത് കയ്യാങ്കളിയായതോടെ നിലമ്പൂരിൽ ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച 25കാരന്‍ പിടിയില്‍

മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട്. കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തര്‍ക്കം തുടങ്ങി. വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു.
മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























