കലാഭവന്‍ സോബിയുടേയും ലക്ഷ്മിയുടേയും മൊഴി എടുത്തതിന് പിന്നാലെ ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരില്‍ തെളിവെടുക്കും!!

കലാഭവന്‍ സോബിയുടേയും ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും മൊഴി ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ ക്രൈംബ്രാഞ്ച് തൃശൂരില്‍ തെളിവെടുക്കാനൊരുങ്ങുന്നത്.
ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുത്തേക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്കറിന് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ ബാലഭാസ്കറും കുടുംബവും പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകള്‍ പരിശോധിക്കും.
https://www.facebook.com/Malayalivartha

























