പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 14 പ്രതികളുടെയും കുറ്റപത്രമാകും ഇന്ന് സമര്‍പ്പിക്കുക. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള 11 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കും സമന്‍സ് അയച്ചിരുന്നു. കേസില്‍ രണ്ടു സാക്ഷികളെ ഒഴിവാക്കികൊണ്ടുള്ള കുറ്റപത്രമാണ് പ്രതികള്‍ക്ക് നല്‍കുക. ഇവരുടെ മൊഴി അതീവ രഹസ്യമാക്കി വയ്ക്കണമെന്ന് കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിരുന്നു .
https://www.facebook.com/Malayalivartha

























