അപകടമുണ്ടായത് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയ്ക്ക്; ബാലഭാസ്കറിന്റെ മരണത്തിൽ സാമ്പത്തിക ഇടപാടുകൾ കാരണമായെന്ന ആക്ഷേപം തുടരുന്നതിനിടെ കൂടുതൽ തെളിവ് ശേഖരണത്തിനായി ക്ഷേത്രത്തിലെ പൂജാ വിവരങ്ങളും, കാര്യങ്ങളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിൽ സാമ്പത്തിക ഇടപാടുകൾ കാരണമായെന ആക്ഷേപം തുടരുകയാണ്. ഇതിനിടെ കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനായി ഡിവൈ.എസ്.പി K. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു.
സെപ്തംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോളായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങരും അന്വേഷിക്കും.
ഇവർ താമസിച്ച ഹോട്ടലലും പരിശോധിക്കും. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ തൃശൂർ സ്വദേശിയാണ്. അർജുന്റെ മൊഴിയുമെടുക്കും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയും നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനും ശ്രമിക്കു.
https://www.facebook.com/Malayalivartha

























