സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.... ഏത് അന്വേഷണവുമായും സഹകരിക്കും; പതിനഞ്ചുവര്‍ഷമായി ബാലഭാസ്കറുമായി ബന്ധമുണ്ട്; ആശുപത്രിയുടെ ആവശ്യത്തിനായി ബാലഭാസ്കറില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നു!! വെളിപ്പെടുത്തലുമായി പാലക്കാട്ടെ ഡോക്ടര്‍

പൂന്തോട്ടത്ത് ബാലുവിന് നിക്ഷേപം ഉണ്ടായിരുന്നുവെന്ന് പിതാവ് കെ.സി.ഉണ്ണി ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം തിരിച്ച് തന്നോ ഇല്ലയോ എന്ന് അറിയില്ല. ഡോ. പി.എം.എസ്. രവീന്ദ്രനാഥുമായി ബാലഭാസ്കറിനും ഭാര്യയ്ക്കും അടുത്തബന്ധമുണ്ടായിരുന്നു. വീട്ടുകാരുമായി ബാലുവിന് അടുപ്പമില്ലെന്ന് പറയുന്നത് തെറ്റാണെന്നും ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ് രവീന്ദ്രനാഥ് പറഞ്ഞു. സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കും.
പതിനഞ്ചുവര്‍ഷമായി ബാലഭാസ്കറുമായി ബന്ധമുണ്ടെന്നും ആശുപത്രിയുടെ ആവശ്യത്തിനായി ബാലഭാസ്കറില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്കറിന്റെ സുഹൃത്തായിരുന്നു പ്രകാശന്‍ തമ്ബിയെന്നും പ്രകാശന്‍ തമ്ബിക്ക് മറ്റ് ഇടപാടുകള്‍ ഉള്ളതായി ബാലഭാസ്കര്‍ അറിഞ്ഞിരിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























