കൊച്ചി മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു ; നടി അര്‍ച്ചനകവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടി അർച്ചനാ കവി സഞ്ചരിച്ച കാറിനു മുകളിലേക്ക് മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു. നടിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പിതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോൺക്രീറ്റ് പാളിയുടെ വീഴ്ചയിൽ കാറിന്റെ മുൻഭാഗം തകർന്നു. അർച്ചന തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ മുൻഭാഗം തകർന്ന കാറിന്റെ ചിത്രങ്ങളും അർച്ചന പങ്കുവച്ചിട്ടുണ്ട്. അർച്ചന നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
അപകടവിവരം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ട് അർച്ചന. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അർച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അർച്ചനാ കവിയും പിതാവും യാത്ര ചെയ്തിരുന്ന ഓലാ കാബിന് മുകളിലേക്കാണ് കൊച്ചി മെട്രോ പാളത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീണത്. ഓടുന്നതിനിടെയിൽ ഉണ്ടായ അപാകത്തിൽ വിൻഡ് സ്‌ക്രീൻ തകർന്ന് കോൺക്രീറ്റ് പാളികൾ പാസഞ്ചർ സീറ്റിലേക്ക് പതിക്കുകയായിരുന്നു. മുമ്പിലെ പാസഞ്ചർ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർക്കും അപകടമുണ്ടാകാത്തത്.
ഫെയ്‌സ് ബുക്കിൽ സംഭവത്തെ കുറിച്ച് ജോസ് കവി കുറിച്ചു. ഫെയ്‌സ് ബുക്കിൽ വിഷയത്തെ ജോസ് കവി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. ദൈവത്തോട് നന്ദി പറയുമ്പോൾ തന്നെ ഞാനും അർച്ചനയും ടാക്‌സി ഡ്രൈവർ അനുരാജും ഇത്തരം പ്രശ്‌നങ്ങളെ കൊച്ചി മെട്രോ ഗൗരവത്തോടെ എടുക്കണമൈന്ന നിലയിൽ പ്രാർത്ഥിക്കുകയാണെന്നാണ് ജോസ് കവി പറയുന്നത്. കാറുടമസ്ഥന് നഷ്ടം നൽകണമെന്നും ആവശ്യപ്പെടുന്നു. ഇത്തരമൊരു പോസ്റ്റ് ഇടാനും ജോസ് കവി ആഗ്രഹിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ കൊച്ചി മെട്രോ അധികൃതരുടെ സമീപനം ഞെട്ടിച്ചെന്നാണ് അദ്ദേഹം കുറിക്കുന്നത്. കാർ ഡ്രൈവർ പരാതി പറയനായി അധികൃതരുടെ അടുത്ത് എത്തിയപ്പോൾ നഷ്ടപരിഹാരം നൽകാമെന്ന് ആദ്യം സമ്മതിച്ചു. എന്നാൽ പിന്നീട് സ്വഭാവം മാറി. പരാതിയുണ്ടെങ്കിൽ പൊലീസിൽ കൊടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ മാറിയെന്ന് ജോസ് കവി വിശദീകരിക്കുന്നു.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടയാളാണ് ഡ്രൈവർ. കാറു മാത്രമാണ് മിച്ചമായി ഉണ്ടായിരുന്നത്. കാറിന്റെ ഗ്ലാസ് മാറ്റുന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. സാമൂഹ്യ നീതിയും പ്രതിബന്ധതയുമാണ് പ്രശ്‌നം. ഇത് വാർത്തകളിൽ ഇടം പിടിക്കാനുള്ള നീക്കമായി കണ്ടാൽ വേദനയുണ്ട്. ഞങ്ങളെ എയർപോർട്ടിലേക്ക് കൊണ്ടു പോയ ഓല ഡ്രൈവർ പറഞ്ഞത് കുറച്ചു കാലം മുമ്പും ഇതേ സംഭവം ഉണ്ടായി എന്നാണ്. ഞാൻ ഡൽഹിയിലാണ് കഴിഞ്ഞിരുന്നത്. മെട്രോയുടെ സിറ്റിയാണ് അത്. അവിടെ ഡൽഹി മെട്രോ റെയിലിന്റെ മുകളിൽ നിന്ന് വസ്തുകൾ താഴേക്ക് പതിക്കുന്നുവെന്നത് ഒരിക്കലും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്-ജോസ് കവി കുറിക്കുന്നു.
https://www.facebook.com/Malayalivartha

























