കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി എന്റെ ഭാര്യയെ കണ്ടെത്തിത്തരണം.... മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ യുവാവ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍

മുലപ്പാലും അമ്മയുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ അടിയന്തിരമായി സംരക്ഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അത് സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചേര്‍ത്തല എക്സ്റേ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അമ്മയെ തിരിച്ചു കിട്ടിയാല്‍ അവര്‍ നടപടി നേരിടേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. സ്വന്തം അമ്മയ്‌ക്കൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയെ കണ്ടു പിടിച്ചു തരണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന് കിട്ടിയതാവട്ടെ ആട്ടും തുപ്പും. പോലീസിന്റെ ആട്ടും തുപ്പും. ഇപ്പോള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലാക്കി ഭാര്യക്കായി കാത്തിരിക്കുകയാണ് യുവാവ്. ചേര്‍ത്തലയാണ് സംഭവം.
അതിനിടെ മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ചേര്‍ത്തല വാരനാട് കണ്ണന്തറ വീട്ടില്‍ അര്‍ജുന്‍ ബൈജു നല്‍കിയ പരാതിയിലാണ് നടപടി. ഇതര സംസ്ഥാനക്കാരിയായ നുസ്ര ഫാത്തിമയെയാണ് അര്‍ജുന്‍ സ്പഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത്. ഇരുവരും സ്നേഹ വാല്‍സല്യങ്ങളോടെയാണ് കഴിഞ്ഞു വന്നിരുന്നത്. ഇവര്‍ക്ക് 2019 മേയ് 10 ന് ഒരു പെണ്‍കുഞ്ഞിന് ജനിച്ചതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. മഞ്ഞ പിത്തത്തോടെയായിരുന്നു കുഞ്ഞിന്റെ ജനനം. ഹോര്‍മോണ്‍ ഏറ്റകുറച്ചിലും ഗുരുതരമായ വിറ്റാമിന്‍ കുറവും അനുഭവപ്പെട്ടിരുന്നു. മേയ് 25 ന് ഇവരുടെ വീട്ടിലെത്തിയ നുസ്റയുടെ അമ്മ നോമ്ബ് തുറക്കാനെന്ന പേരില്‍ നുസ്രയെ വീടിന് പുറത്തെത്തിച്ചു. ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കൊണ്ടു പോയി നോമ്ബ് തുറക്കാം എന്നായിരുന്നു അമ്മയുടെ വാഗ്ദാനം. വൈകിട്ട് ആറേകാലോടെ വീട്ടില്‍ നിന്നും പോയ ഭാര്യയും അമ്മയും രാത്രി വൈകിയിട്ടും മടങ്ങി വന്നില്ല.
പള്ളിയില്‍ പോയി കാണുമെന്ന് അര്‍ജൂന്‍ കരുതി. ഭാര്യ മടങ്ങി വരാത്തതിനെ തുടര്‍ന്ന് രാത്രി 10 ന് അര്‍ജുന്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞ് നിര്‍ത്താതെ നിലവിളിച്ചു . ഭാര്യ മടങ്ങി വരാത്തതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ അമ്മയ്ക്കൊപ്പം കടന്ന വിവരം അര്‍ജുന്‍ മനസിലാക്കിയത്.
https://www.facebook.com/Malayalivartha

























