Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതവിജയം നേടിയ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രോളി

06 JUNE 2019 03:21 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതവിജയം നേടിയ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രോളി. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയതിന് സമാനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാടിന്റെ അവസ്ഥയെന്ന് കടകംപള്ളി പറഞ്ഞു. ആലപ്പുഴയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്നും കടകംപള്ളി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ നല്ലത് ചെയ്തിട്ടും 20 സീറ്റില്‍ 19ലും എല്‍.ഡി.എഫ് തോറ്റിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ എ.എം ആരിഫ് മാത്രമാണ് വിജയിച്ചത്. അഞ്ചാറ് സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് സര്‍ക്കാരും മുന്നണിയും കരുതിയിരുന്നത്. 

'ഇത്രയും വലിയ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ എന്ന് ഒരുപാട് ആലോചിച്ചു. ആകെ ആശ്വാസം, നല്ലത് ചെയ്താല്‍ നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങള്‍ പഠിപ്പിച്ചത് ഓര്‍മ്മിച്ചപ്പോഴാണ്. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയത് തെറ്റ് ചെയ്തിട്ടാണോ? മൂന്ന് ദിവസം കുരിശില്‍ കിടന്ന് ഇഞ്ചിഞ്ചായി അദ്ദേഹം മരിച്ചത് വല്ലതും ചെയ്തിട്ടാണോ?' 'സീത മോശക്കാരിയായിട്ടാണോ രാമന്‍ കാട്ടിലേക്ക് ഉപേക്ഷിച്ചത്. ഏതോ അലക്കുകാര്‍ പറഞ്ഞു, രാവണന്റെ കൊട്ടാരത്തില്‍ താമസിച്ചതല്ലേയെന്ന്. അത് കേട്ട് സീതയെ രാമന്‍ കാട്ടില്‍ ഉപേക്ഷിച്ചില്ലേ? അങ്ങനെ് ആശ്വസിക്കുകയാണ്. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടും' കടകംപള്ളി പറഞ്ഞു. ശബരിമല വിഷത്തില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അതിന് ഇത്രയും ക്രൂരിക്കരുതായിരുന്നു എന്നാണ് കടകംപള്ളി ഉദ്ദേശിച്ചത്. 

അതേസമയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനെ ജനംപിന്തുണയ്ക്കാഞ്ഞത് ശബരിമല യുവതീപ്രവേശനം കൊണ്ട് മാത്രമാണെന്ന് പാര്‍ട്ടിയിലേയും മുന്നണിയിലേയും നേതാക്കളടക്കം ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. പ്രളയത്തില്‍ പമ്പ തകര്‍ന്ന് കിടക്കുന്നതിനാല്‍ കഴിഞ്ഞ മണ്ഡലകാലത്ത് യുവതീപ്രവേശനം ഒഴിവാക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ഇത്രയും വലിയ തിരിച്ചടി സര്‍ക്കാരിനും മുന്നണിക്കും ലഭിക്കില്ലായിരുന്നെന്നും സി.പി.ഐയിലെ അടക്കം നേതാക്കള്‍ സ്വകാര്യ സംസാരങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും അടക്കം സ്വാഗതം ചെയ്യുകയും നാമജപക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ നിലപാട് മാറ്റുകയുമായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അതിന് കഴിയില്ല എന്നാണ് മുന്നണിയിലെ മറ്റ് ചിലരുടെ മറുവാദം. 

ശബരിമല സമരം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത് ബി.ജെ.പിയും ആര്‍.എസ്.എസും ആയിരുന്നെങ്കിലും ഭക്തര്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയുമാണ് വിശ്വാസത്തിലെടുത്തത്. അങ്ങനെ നോക്കുമ്പോഴും മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പ്രയോഗം കോണ്‍ഗ്രസിന് ചേരും. ഭക്തര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കിയതല്ലാതെ യാതൊരു വിധ പ്രക്ഷോഭപരിപാടികളും നടത്താതെയാണ് യു.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയത്. കാസര്‍കോട് അടക്കം ബി.ജെ.പി വോട്ട് കൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് ആരോപിക്കുന്നു. വടകരയിലും അതാണ് സംഭവിച്ചതെന്നും അവര്‍ പറയുന്നു. നൈനായി കിട്ടിയ വിജയം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമോ എന്നതാണ് യു.ഡി.എഫ് നേരിടുന്ന വെല്ലുവിളി. എല്‍.ഡി.എഫിനാകട്ടെ ജനവിശ്വാസം എങ്ങനെയും നേടുക എന്നതും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends