കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികൾ കയത്തിൽപ്പെട്ട് മുങ്ങി മരിച്ചു

കണ്ണൂർ ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ രണ്ടു കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. ബാരാ പുഴയിൽ കുളിക്കാനിറങ്ങിയ വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കൽ സ്വദേശി എമിൽ സെബാൻ (19) എന്നിവരാണ് മരിച്ചത്. നാല് വിദ്യാർഥികളാണ് കയത്തിൽപ്പെട്ടത്. ഇവരിൽ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha

























