Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സ്വയംവരുത്തിവെച്ചതാണെന്ന് തിരിച്ചറിയാതെ മുഖ്യമന്ത്രി മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുന്നു

06 JUNE 2019 04:43 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സ്വയംവരുത്തിവെച്ചതാണെന്ന് തിരിച്ചറിയാതെ മുഖ്യമന്ത്രി മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുന്നു. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇടത് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നല്ല പോലെ നടന്നു. അത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും പാര്‍ട്ടി വോട്ടുകള്‍ പോലും അങ്ങനെയാണ് ചോര്‍ന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത് പോലും മറികടന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം.

ചാനലുകളുടെ തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് ഇപ്പോള്‍ തിരിച്ചറിവുണ്ടായെന്നും മുഖ്യമന്ത്രി പറയുന്നു. ഇടതുപക്ഷത്തോട് ജനങ്ങള്‍ക്ക് പ്രത്യേക അകല്‍ച്ചയുണ്ടെന്ന് തോന്നുന്നില്ല. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഭരണത്തെ ഭയന്ന് വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. അല്ലാതെ ഇടതുപക്ഷത്തോടുള്ള അകല്‍ച്ച കൊണ്ടല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. ശബരിമല കോടതിവിധിയുടെ മറവില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുവതീപ്രവേശന വിധി നടപ്പാക്കാന്‍ വേണ്ട സുരക്ഷ ഉറപ്പാക്കാനാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വിധി നടപ്പാക്കിയതിനെയാണ് ചിലര്‍ വിശ്വാസികള്‍ക്ക് എതിരായ ശ്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. അതും ജനങ്ങളെ, പ്രത്യേകിച്ച് ഭക്തരെ തെറ്റിദ്ധരിപ്പിച്ചു. ജനങ്ങള്‍ക്കിപ്പോള്‍ യാഥാര്‍ത്ഥ്യം മനസിലായിട്ടുണ്ട്. ഇടത്പക്ഷത്തിന്റെ പരാജയം താല്‍ക്കാലികമാണെന്നും താമസിക്കാതെ തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടാണ് തെരഞ്ഞെടുപ്പില്‍ ഇത്രയുംകനത്ത പരാജയം ഏറ്റുവാങ്ങാന്‍ കാരണമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും രഹസ്യമായി പറയുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റും പി.ബിയും ശബരിമല പരാജയകാരണമാണെന്ന് വിലയിരുത്തുന്നു. ശബരിമല യുവതീപ്രവേശനം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് മുതല്‍ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയതിന് സംസ്ഥാനത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. അതെല്ലാം മറന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വിലയിരുത്തല്‍.




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends