Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

‘ഇവൾ ചതിക്കും ജിഹാദിച്ചി’... എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ചു വീഴാനും ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞ നഴ്സ് റൂബി സജ്നയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം:- ഈ വര്‍ഗീയ ആക്രമണം തന്നെ തളർത്തില്ലെന്ന് നഴ്സ് റൂബി

06 JUNE 2019 04:15 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം നിപ്പയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റൂബി സജ്ന എന്ന നഴ്സിനെതിരെ സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം ശക്തം. എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ചു വീഴാനും ഞങ്ങളുണ്ടാകും എന്ന് ഫേസ്ബുക്കിലൂടെ റൂബി സജ്ന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അന്ന് റൂബി ഫേസ്ബുക്കിലിട്ട കുറിപ്പ് നിപയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ആത്മവിശ്വാസം പകർന്ന ഒന്നായിരുന്നു. വീണ്ടുമൊരു നിപ്പാ കാലത്തിന്‍റെ ആശങ്കയില്‍ മാരകവ്യാധിയെ നേരിടാന്‍ ജനം ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് നഴ്‌സിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

‘ഇവൾ ചതിക്കും ജിഹാദിച്ചി’ എന്ന കമന്റോടെ ഒരു സംഘപരിവാര്‍ പ്രൊഫൈലിൽ റൂബിയുടെ ചിത്രം സഹിതം പോസ്റ്റ് വന്നതോടെയാണ് മറ്റ് സംഘ് പേജുകൾ ഈ പ്രചാരണം ഏറ്റുപിടിച്ചിരിക്കുന്നത്. ഇടതുപക്ഷ അനുഭാവി കൂടിയാണ് റൂബി എന്നതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഗീയ ആക്രമണം തന്നെ തളർത്തില്ലെന്ന് റൂബി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കൂടുതൽ ഊർജസ്വലമായി തന്നിലേൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമെന്ന് അവർ പറഞ്ഞു. റൂബിക്ക് പിന്തുണ നൽകി നിരവധി ഫേർ കമന്റ് ചെയ്യുകയും പോസ്റ്റുകളിടുകയും ചെയ്യുന്നുണ്ട്. അതേസമയം നിപ്പയില്‍ കേരള സര്‍ക്കാരിനെതിരേയും സംഘപരിവാര്‍ നുണ പ്രചരണം കൊഴുപ്പക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പത്രസമ്മേളനത്തിന്‍റെ ലൈവ് വീഡിയോയ്ക്ക് താഴെയാണ് ഇത് സിനിമാ പ്രമോഷനാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. റിലീസാവാന്‍ പോകുന്ന ആഷിഖ് അബു ചിത്രം വൈറസിന് വേണ്ടിയുള്ള പ്രമോഷന്‍ അവസാനിച്ചെന്നായിരുന്നു ഇയാളുടെ കമന്‍റ്. ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അതേ സമയം റൂബിക്ക് പിന്തുണ നൽകി കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തു വന്നിട്ടുണ്ട്. സംഘടനയുടെ പ്രസ്താവന ഇങ്ങനെ ആയിരുന്നു.

മതവും ജാതിയും പറഞ്ഞ് അധിക്ഷേപിച്ചാൽ തളരുന്നവരല്ല ഞങ്ങൾ: കൂടുതൽ വീറോടെയും ശക്തിയോടെയും പ്രതികരിക്കുന്നവരാണ് ഞങ്ങൾ: വർഗ്ഗീയത തുലയട്ടെ: കേരള ഗവ: നേഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സ. റൂബി സജ്നക്കെതിരെയുള്ള വർഗ്ഗീയ പരാമർശത്തിൽ കേരള ഗവ: നേഴ്സസ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു:

പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജന:സെക്രട്ടറി
കെ.ജി.എൻ.എ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends