എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ പരിഹരിക്കണമെന്നും കെ.സി.ബി.സി സര്‍ക്കുലര്‍

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും കെ.സി.ബി.സി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരെല്ലാം സംബന്ധിച്ച കെ.സി.ബി.സി വര്‍ഷകാല സമ്മേളനമാണ് ഇത് സംബന്ധിച്ച നിഗമനത്തില്‍ എത്തിയതെന്ന് കെ.സി.ബി.സി സര്‍ക്കുലര്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം സംഭവത്തിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. പ്രശ്‌നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരം എത്രയും വേഗം ഉണ്ടാകണം. അതിന് സഭാംഗങ്ങളെല്ലാം ആത്മാര്‍ത്ഥമായ സഹകരിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
വ്യാജരേഖാ വിവാദത്തെ കെ.സി ബി സി വസ്തുനിഷ്ഠമായി വിലയിരുത്തി. സീറോമലബാര്‍ സഭ സിനഡിന്റെ തീരുമാനം ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. പൊലീസ് അന്വേ,ണം ബാഹ്യ സമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ട് പോകണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നത്. രേഖകളുടെ ഉള്ളടക്കം വ്യാജമാണ്. അന്വേ,ണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തികളിലൂടെ സഭയില്‍ ഭിന്നത ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. ഭൂമി ഇടപാടും വ്യാജരേഖയും സംബന്ധിച്ച് അനാവശ്യ വ്രപ്രവസ്താവനയോ, മറ്റ് വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
രണ്ട് കൊല്ലമായി സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ ഏറെ സംശയങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും ഇടയായി. അതില്‍ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടായ വേദനയിലും ഇടര്‍ച്ചയിലും ഞങ്ങള്‍ ഖേദിക്കുന്നെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കെസിബിസിയുടെ സര്‍ക്കുലര്‍ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി രംഗത്തെത്തി. സിറോ മലബാര്‍ സഭ ഭൂമി ഇടപാടിനെ കുറിച്ച് മാര്‍പാപ്പ അന്വേഷണം നടത്തുകയാണ്. അതിനാല്‍ ഇടപാടില്‍ അഴിമതിയില്ലെന്ന സര്‍ക്കുലര്‍ മാര്‍പാപ്പയെ ധിക്കരിക്കുന്നതാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
കെസിബിസി മാര്‍പാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണ് . വത്തിക്കാനു പോലും ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് ഒരഭിപ്രായം പറഞ്ഞത് അപഹാസ്യമാണ്. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് കോടതികള്‍ക്ക് ബോധ്യം വന്നതിനാലാണ് മജിസ്‌ട്രേറ്റു തല അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിനോട് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത് പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുണ്ടായതിനാലാണ്. പക്ഷെ, നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ് കെസിബിസിയുടെ പ്രസ്താവനയെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























