'പഞ്ചാബ് കോൺഗ്രസിലും പൊട്ടിത്തെറി'; മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് മന്ത്രി നവജ്യോത് സിങ് സിദ്ദു വിട്ടുനിന്നു

പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് മന്ത്രി നവജ്യോത് സിങ് സിദ്ദു വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാറിൽ നിന്ന് ഒറ്റപ്പെട്ട ഒരേയൊരു മന്ത്രി താൻ മാത്രമാണെന്നും അതിനാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പാർട്ടിയുടെ തോൽവിയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, നവജ്യോത് സിങ് സിദ്ദുവിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ജയത്തിനും തോൽവിക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് സിദ്ദു അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളിൽ കോൺഗ്രസ് വലിയ വോട്ട് നേടിയാണ് വിജയിച്ചതെന്ന് സിദ്ദു അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























