ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി

മലപ്പുറം കീഴാറ്റൂർ നെന്മിനിയിൽ ബുധനാഴ്ച്ച ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. നെന്മിനി റേഷൻ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകൻ സജിത്ത് (27) ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്.
കൂട്ടുകാർക്കൊപ്പം റോഡരികിലെ ഷെഡ്ഡിൽ ഇരിക്കുമ്പോൾ സജിത്ത് ഉൾപ്പെടെ നാല് പേർക്ക് ഇടിമിന്നൽ ഏറ്റിരുന്നു. ഇതിൽ സജിത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു. മൂന്ന് മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടിൽ വന്ന സജിത്ത് പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിൽ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. മേലാറ്റൂർ പൊലീസ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം, തിരുവില്വാമല ഐവർ മഠത്തിൽ സംസ്ക്കാരം നടത്തും. സൗമ്യ സഹോദരിയാണ്.
https://www.facebook.com/Malayalivartha

























