'ജാഗ്രത തുടരും'; സംസ്ഥാനത്തെ നിപ്പ മുക്തമാക്കാന്‍ ഗവേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

സംസ്ഥാനത്തെ നിപ്പ മുക്തമാക്കാന്‍ ഗവേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശ്വാസകരമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാ ഫലം പൂനെ വൈറോളജി ലാബില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പരിശോധനാ ഫലമെല്ലാം നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ ചിലര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ വര്‍ഷം നിപ്പ വൈറസ് ഒരുകുട്ടിയെ ബാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി നാം എടുത്ത മുന്‍കരുതല്‍ ഗുണകരമായെന്നും പിണറായി പറഞ്ഞു.
രോഗബാധയെ സംബന്ധിച്ച് ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ നിപ്പ പൂര്‍ണമായി മുക്തമാകു. ഇതിന് കേന്ദ്ര സര്‍ക്കാരും ഗവേഷണം നടത്തണമെന്നാവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























