നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു... പനി ബാധിച്ച ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു. പനി ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയില്‍ താമസിക്കുന്ന ഒഡിഷ സ്വദേശിക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു പേര്‍ക്കും നിപയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. അതേസമയം, നിപ നിയന്ത്രണവിധേയമായെന്ന് പറയാനായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























