വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്ന് കേരളത്തില്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്ന് കേരളത്തില്‍ എത്തും. ഇന്ന് ഉച്ചയ്ക്ക് 1.30ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ പര്യടനം നടത്തും. മൂന്ന് മണിക്ക് വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവില്‍ ആദ്യ പര്യടനം നടത്തും. വണ്ടൂര്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന പരിപാടി കാളികാവ് ടൗണ്‍ ചുറ്റി പുലങ്കോട് റോഡില്‍ സമാപിക്കും. നാല് മണിക്ക് നിലമ്ബൂര്‍ മണ്ഡലത്തിലെ ചന്തക്കുന്നില്‍ നിന്നാരംഭിക്കുന്ന പര്യടനം ചെട്ടിയങ്ങാടി യു.പി സ്‌കൂള്‍ പരിസരത്ത് സമാപിക്കും.
അഞ്ച് മണിക്ക് ഏറനാട് മണ്ഡലത്തിലെ സീതിഹാജി പാലത്തില്‍ നിന്നാരംഭിച്ച് എടവണ്ണ ടൗണിലൂടെ അരീക്കോട് എത്തിച്ചേരും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി മണ്ഡലത്തിലെ പര്യടന പരിപാടി മുക്കത്ത് നടക്കും. മുക്കത്തെ പരിപാടിക്ക് ശേഷം റോഡ് മാര്‍ഗം വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന രാഹുല്‍ ഗാന്ധി ബത്തേരിയില്‍ താമസിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കല്പറ്റയിലെത്തും. നാളെ വയനാട് ജില്ലയില്‍ പര്യടനം നടത്തും. വയനാട്ടില്‍ ആറ് സ്വീകരണയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. മറ്റെന്നാള്‍ തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തില്‍ മടങ്ങും.
https://www.facebook.com/Malayalivartha

























