സിഗ്‌നല്‍ തെറ്റിച്ച് അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ ബൈക്ക് തടഞ്ഞ് ഷര്‍ട്ടില്‍ പിടിച്ചുനിര്‍ത്തി യുവതി; കയ്യടിച്ച് സോഷ്യൽമീഡിയ...

അപകടത്തില്‍പ്പെട്ട് നടുറോഡില്‍ വീണിട്ടും ആത്മധൈര്യത്തോടെ പ്രവര്‍ത്തിച്ച ഡ്യൂണയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കാട്ട് പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിലെ ജീവനക്കാരിയാണ് ഡ്യൂണ. ദേശീയപാതയില്‍ പുതുക്കാട് സെന്ററില്‍ സിഗ്‌നല്‍ തെറ്റിച്ച് അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെയാണ് യുവതി പിടികൂടിയത്. ആമ്ബല്ലൂര്‍ എരിപ്പോട് വെളുത്തൂക്കാരന്‍ നിയോണിന്റെ ഭാര്യ ഡ്യൂണയാണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. അമിതവേഗത്തില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ യുവതി നിലത്ത് വീണു. ഇവരെ സഹായിക്കാന്‍ പോലും നില്‍ക്കാതെ വെണ്ടോര്‍ സ്വദേശിയായ യുവാവ് കടന്നുകളയാന്‍ ശ്രമിച്ചു. ചാടിയെഴുന്നേറ്റ് ബൈക്ക് തടഞ്ഞ യുവതി യുവാവിന്റെ ഷര്‍ട്ടില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചുകൂടി. തുടര്‍ന്ന് പുതുക്കാട് എസ്‌ഐ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























