Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശബരിമല വോട്ട് ചോര്‍ത്തി... ശബരിമലയും പിണറായിയുടെ ശൈലിയും തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചുവെന്ന് സി.പി.ഐ.; സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശൈലി തടസ്സമായെന്ന് എക്‌സിക്യൂട്ടീവ് 

07 JUNE 2019 01:50 PM IST
മലയാളി വാര്‍ത്ത

ശബരിമല തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചുവെന്ന് കേരളത്തിലെ സകലമാന ജനങ്ങള്‍ക്കും അറിയാം. എന്നാല്‍ സിപിഎമ്മിലെ ചില നേതാക്കളും സിപിഐയിലെ കാനം രാജേന്ദ്രനും സമ്മതിച്ച് കൊടുക്കില്ല. സിപിഎമ്മില്‍ പിണറായി അവസാനത്തെ വാക്കായതിനാല്‍ അതില്‍ മറുവാക്കില്ല. എന്തെങ്കിലും വിമര്‍ശനം വന്നാലും പലതും പുറത്തറിയില്ല. എന്നാല്‍ സിപിഐയില്‍ അതല്ല സ്ഥിതി. അവര്‍ ശബരിമലയേയും പിണറായിയേയും വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യ ശൈലിയെ അതിരൂക്ഷമായാണ് സിപിഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശൈലി തടസ്സമായെന്നും എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. 

അതേസമയം ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകള്‍ വോട്ടുചോര്‍ത്തിയെന്നും സിപിഐ ആരോപണം ഉയര്‍ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ പരാമര്‍ശം ഉയര്‍ന്നത്. 

ശബരിമല വിഷയത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരാണ്. ന്യൂനപക്ഷ ഏകീകരണവും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ അഭയം തേടിയെന്നും വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നുമാണ് സിപിഐ വിലയിരുത്തല്‍.

എന്നാല്‍ ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. സര്‍ക്കാരിനെതിരെ സാമുദായിക ശക്തികള്‍ വിശ്വാസികളെ തെരുവിലിറക്കിയെന്നും ഇത് കോണ്‍ഗ്രസും ബിജെപിയും മുതലാക്കിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ ശൈലി എന്റെ ശൈലിയാണ്. അതിനു മാറ്റമുണ്ടാകില്ല. ആ തെറ്റിദ്ധാരണ വേണ്ട. ഞാന്‍ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരുക തന്നെ ചെയ്യുമെന്നാണ് പിണറായി വിജയന്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.

അതേസമയം ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതു മുതല്‍ നേതാക്കളുടെ നാവുപിഴകളും പെരുമാറ്റവും വരെ ഇടതുമുന്നണിയുടെ തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ആദ്യമായി നേരിട്ടുനയിച്ച തിരഞ്ഞെടുപ്പില്‍ പച്ചതൊടാനാകാതെ പോയത് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയായി.

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ വൈകാരിക പരിസരത്തുനിന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പു പ്രചാരണ ഗോദയിലേക്ക് ഇറങ്ങിയത്. സ്ഥാനാര്‍ഥി പട്ടികയില്‍ പി.ജയരാജന്‍ കൂടി ഇടംപിടിച്ചതോടെ, ചര്‍ച്ചകള്‍ കൊലപാതക രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിഞ്ഞു. പ്രാദേശിക തലത്തില്‍ നിന്നുള്ള എതിര്‍പ്പു മറികടന്നാണ് പി.കെ.ബിജുവിനെ ആലത്തൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. പി.വി.അന്‍വര്‍, ജോയിസ് ജോര്‍ജ്, ഇന്നസെന്റ് എന്നിവരുടെ കാര്യത്തിലും പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാന്‍ നേതൃത്വം തയറായില്ല. 

രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ അശ്ലീല പ്രസ്താവനയെ തള്ളിപ്പറയാതിരുന്നതിന് വലിയ വിലയാണ് സി.പി.എമ്മിന് നല്‍കേണ്ടി വന്നത്. എന്‍.കെ. പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗം മുഖ്യമന്ത്രി ആവര്‍ത്തിച്ചതും വോട്ടിങ്ങില്‍ പ്രതിഫലിച്ചു. ഇടതു മുന്നണി കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും, ശബരിമല സൃഷ്ടിക്കുന്ന പ്രതിസന്ധി വിലയിരുത്തുന്നതില്‍ പിഴവുപറ്റി. വി.എസിനെ പ്രചാരണ ബോര്‍ഡുകളില്‍ നിന്നടക്കം ഒഴിവാക്കി, പിണറായി വിജയന്‍ നേരിട്ടുനയിച്ച തിരഞ്ഞെടുപ്പിനെയാണ് ജനം തിരസ്‌കരിച്ചത്. എന്നാല്‍ സംഘടനാപരമായ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends