അറിയില്ലെങ്കില്‍ അറിയണം... എല്ലാ വീടുകളിലും കെഎസ്ഇബി സ്ഥാപിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ സര്‍ക്കാരിന്റെ മറ്റൊരു ചതിക്കുഴിയാണെന്ന് സോഷ്യല്‍ മീഡിയ; പ്രീ പെയ്ഡ് ആയതിനാല്‍ മുന്‍കൂര്‍ അടച്ച പണം തീര്‍ന്നാല്‍ കറണ്ടുടന്‍ കട്ടാകും; പെടാതിരിക്കാന്‍ മണിയാശാന്‍ കനിയുമോ?

കേരളത്തിലെ എല്ലാ വീടുകളിലും കെഎസ്ഇബി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ സര്‍ക്കാരിന്റെ മറ്റൊരു ചതിക്കുഴിയാണെന്ന പ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.
സ്മാര്‍ട്ട് മീറ്ററില്‍ കറണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നത് ഇപ്പോഴത്തെ പോലെ രണ്ട് മാസം കൂടുമ്പോള്‍ ഉപയോഗിച്ച ആകെ യൂണിറ്റിന്റെ വില എന്ന നിലയില്‍ അല്ല. പകരം 'പീക് ടൈം' വില എന്ന നിലയ്ക്കാണ്. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള പീക് ടൈമില്‍ ഉപയോഗിക്കുന്ന വൈദ്യുത ചാര്‍ജിന് രണ്ട് ഇരട്ടിയിലധികം തുക വരും. 2000 രൂപയുടെ കറന്റ് ഉപയോഗിക്കുന്നവര്‍ 4000 അടയ്‌ക്കേണ്ടി വരും. വൈദ്യുതി ബോര്‍ഡിന് ലാഭം 2000 രൂപ.
സ്മാര്‍ട്ട് മീറ്റര്‍ ഒരു പ്രീ പെയ്ഡ് മീറ്റര്‍ ആണ്. ഉപഭോഗം നടത്തേണ്ട വൈദ്യുത ചാര്‍ജ് ആദ്യമേ കെ എസ് ഇബിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ക്രഡിറ്റ് ആകുന്ന തുകക്കുള്ള വൈദ്യുതി മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. അടച്ച പണം തീര്‍ന്ന് കഴിയുമ്പോള്‍ രാത്രി ആയാലും വീട്ടില്‍ കറണ്ട് കാണില്ല. പിന്നീട് കാശ് അടയ്ക്കും വരെ.
സ്മാര്‍ട്ട് മീറ്റര്‍ വഴി കെ എസ് ഇബിക്കുണ്ടാകുന്ന മറ്റൊരു ലാഭം മീറ്റര്‍ റീഡര്‍മാരുടെ ആവശ്യമില്ല എന്നതാണ് . സ്മാര്‍ട്ട് മീറ്ററിലെ വിവരങ്ങള്‍ വിതരണ സറ്റേഷനിലെ ബില്‍ സെക്ഷനില്‍ എത്തിക്കുന്നത് സിഗ്‌നലുകള്‍ വഴിയാണ് . ഓരോ വീടും ഒരു ട്രാന്‍സ്മിഷന്‍ സെന്റര്‍ ആകും. സ്മാര്‍ട്ട് മീറ്ററില്‍ നിന്നും ഉണ്ടാക്കുന്ന വികിരണം (റേഡിയേഷന്‍) മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉണ്ടാകുന്ന ഹാനി എത്ര വലുതാണ് എന്ന് കെ എസ് ഇബി ഇതുവരെ പഠനം നടത്തിയിട്ടില്ല. പക്ഷേ പഠനം നടത്തിയ യുഎസ്എ, ജര്‍മ്മനി, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ സമാര്‍ട്ട് മീറ്റര്‍ മാറ്റി സാദാ മീറ്റര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു എന്നാണ് വിവരം.
വികസിത രാജ്യങ്ങളില്‍ സ്മാര്‍ട്ട് മീറ്ററിന് കടിഞ്ഞാണിടാന്‍ മറ്റൊരു കാര്യം കൂടി ഉണ്ട്. ചെറിയ ഇടമിന്നലോ, വൈദ്യുത വ്യതിയാനമോ വന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ പൊട്ടിത്തെറിക്കും, ചാര്‍ജ് കൂടി മൊബൈല്‍ പൊട്ടിത്തെറിക്കുന്നതു പോലെ .
സ്മാര്‍ട്ട് മീറ്റര്‍ ഏറ്റവും കൃത്യതയാര്‍ന്ന ഉപകരണമാണ്. ചെറിയ എര്‍ത്ത് ലീക്കേജ് പോലും നമ്മുടെ വൈദ്യുത ഉപഭോഗമായി കണക്കാക്കി ആ തുക നമ്മുടെ ബില്ലില്‍ കൂട്ടും.
5 വര്‍ഷത്തിനപ്പുറം ഒരു നിര്‍മ്മാണ കമ്പനിയും ഉപകരണത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല. 5000 രൂപ വരും ഒരെണ്ണത്തിന്. ഒരു കോടി ഉപഭോക്താക്കള്‍ക്ക് 5000 കോടി ചിലവ് വരും 5 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മീറ്റര്‍ മാറ്റാന്‍ 5000 കോടി. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങാന്‍ നമ്മളും അതിന് കമ്മീഷന്‍ തട്ടാന്‍ ബോര്‍ഡ് ഉന്നതരും. വന്‍ അഴിമതിക്കാണ് ഇതു വഴി കളമൊരുങ്ങുന്നത്.
സ്മാര്‍ട്ട് മീറ്റര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബോര്‍ഡ് പറയുന്ന ഏക നേട്ടം വൈദ്യുത ഉപഭോഗം എത്രയായി എന്ന് അപ്പപ്പോള്‍ മൊബൈല്‍ വഴി അറിയാം എന്നതാണ്
പരീക്ഷണ അടിസ്ഥാനത്തില്‍ കുറച്ച് വീടുകളില്‍ മാത്രം ആദ്യം സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുമ്പോള്‍ പ്രീപെയ്ഡും പീക്ക് ടൈമുമെന്നും കാണില്ല. എന്നാല്‍ കേരളത്തില്‍ പരക്കെ മീറ്റര്‍ വയ്ക്കുമ്പോള്‍ പോക്കറ്റടി തുടങ്ങും.
https://www.facebook.com/Malayalivartha

























