Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നിറകണ്ണോടെ ഉണ്ണിത്താന്‍... രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദാരിദ്ര്യം പറയാതിരിക്കുന്നതാണ് ഭേദം; ഭാര്യയുടെ ജോലി പോയതോടെ ആകെ അങ്കലാപ്പിലായി; എന്നാല്‍ ജനം എന്നെ ജയിപ്പിച്ചു; ശമ്പളവും എംപി പാസും മാത്രം എനിക്ക്; ബാക്കിയെല്ലാം ജനങ്ങള്‍ക്ക്

07 JUNE 2019 06:26 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയക്കാരുടെ പട്ടിണിയും ദാരിദ്ര്യവും പറയാതിരിക്കുന്നതാണ് ഭേദം. വെള്ള വസ്ത്രത്തിനുള്ളില്‍ ഒരു വിശക്കുന്ന വയറുണ്ട്. അധികാരം ഉള്ളപ്പോര്‍ മാത്രം ചില നേതാക്കള്‍ക്ക് കുശാലാണ്. എന്നാല്‍ പലരും ഭാര്യമാരേയും മറ്റു ബന്ധുക്കളേയും ആശ്രയിച്ചാണ് കഴിയുന്നത്. അക്കാര്യം തുറന്ന് പറയുകയാണ് കാസര്‍ഗോഡ് നിന്നും ജയിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍.

എംപിയായ തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ശമ്പളവും എംപി പാസും മാത്രം മതിയെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇതിനു പുറമെ കിട്ടുന്ന മറ്റെല്ലാ സൗകര്യങ്ങളും ജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് കെഎംസിസി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് ഉണ്ണിത്താന്‍ പ്രഖ്യാപനം നടത്തിയത്.

ഇത്രയും കാലം തന്നെ തീറ്റിപ്പോറ്റിയത് ഭാര്യയും കുട്ടികളുമാണ്. ഭാര്യ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തതോടെ ജോലിയും പോയി. അതുകൊണ്ട് മാത്രമാണ് ശമ്പളം എടുക്കുന്നതെന്നും, സംസ്ഥാനത്ത് സഞ്ചരിക്കാനും നിങ്ങളെ കാണാനും കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് പാസ് ഉപയോഗിക്കുന്നതെന്നും അദേഹ പറഞ്ഞു. കാസര്‍കോട് നിന്ന് മത്സരിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോട് നിന്ന് കിട്ടിയ സ്‌നേഹവും പിന്തുണയും ഒരിക്കലും തനിക്ക് മറക്കാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 35 വര്‍ഷത്തിനു ശേഷം കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനായത് നിങ്ങളുടെ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടതുകൊണ്ടാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തനിക്ക് ലഭിക്കുന്ന എംപി ഫണ്ട് യുഡിഎഫ് സമിതി പറയുന്ന രീതിയില്‍ ചിലവഴിക്കും. അഞ്ചു കോടി രൂപയാണ് ഒരു വര്‍ഷം എംപി ഫണ്ടായി ലഭിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് മുന്നോട്ടു പോകുമെന്നും, കേന്ദ്രമന്ത്രി മുരളീധരന് മുമ്പില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. മരിക്കുന്നതു വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം കാസര്‍കോട് എം.പി എന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് ബി.ജെ.പിയോട് ശത്രുതയുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ രാഹുല്‍ ഗാന്ധി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്തത് അതിന് വേണ്ടിയാണെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends