Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജേക്കബ് തോമസിനെ നേരിട്ട മാതൃകയിൽ ബഹ്റയെ സ്റ്റാന്റിൽ പിടിക്കും; ഒരു ഇടവേളക്ക് ശേഷം ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വടംവലിക്ക് സംസ്ഥാനം വീണ്ടും സാക്ഷിയാവും

07 JUNE 2019 10:48 AM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളക്ക് ശേഷം ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വടംവലിക്ക് സംസ്ഥാനം വീണ്ടും സാക്ഷിയാവും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ച സാഹചര്യത്തിലാണ് വടംവലി രൂക്ഷമാകാൻ പോകുന്നത്. പുതിയ തിരുവനന്തപുരം കമ്മീഷണറേറ്റിലെ കമ്മീഷണറായി ഐജി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്നു ദിനേന്ദ്ര കശ്യപ്. ഐ.ജി വിജയ് സാഖറേയേക്കാണ് കൊച്ചി കമ്മീഷണറേറ്റിന്റെ ചുമതല. സാഖ്‌റേ കൊച്ചി റേഞ്ച് ഐ.ജിയായിരുന്നു. കമ്മീഷണറേറ്റ് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഒപ്പിട്ടു.

ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും ത്യണവത്കരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ഫലത്തിൽ നടന്നത് ടോം ജോസും ലോക്നാഥ് ബഹ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. ജില്ലാ കളക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം എടുത്തു മാറ്റി കൊണ്ടാണ് കമ്മീഷണർമാർക്ക് അധികാരം നൽകിയത്. അതായത് ഗുരുതരമായ ഒരു ക്രമസമാധാന വിഷയം ഉണ്ടാകുമ്പോൾ വെടിവയ്ക്കാൻ ഉൾപ്പെടെയുള്ള അധികാരം പോലീസിന് നൽകുന്നത് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടറാണ്. പ്രസ്തുത അധികാരമാണ് എടുത്തു മാറ്റിയത്. ഇതിനെതിരെ ഐ എഎസ് അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതു കൊണ്ടു തന്നെ ഫയൽ ഒപ്പിടാതെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയായിരുന്നു. ജില്ലാ കളക്ടർമാരുടെ അധികാരം കവരുന്ന പദ്ധതിയുടെ ഉപജ്ഞാതാവ് ലോക്നാഥ് ബഹ്റയാണ്.

ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒരു എ.ഡി.ജി.പിക്കായിരിക്കും ക്രമസമാധാന ചുമതല. എ.ഡി.ജി.പിക്ക് കീഴിൽ വടക്ക്‌തെക്ക് മേഖലയിൽ രണ്ട് ഐ.ജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡി.ഐ.ജിമാരുമാണുണ്ടാകുക. ഷേക് ദർവേഷ് സാഹിബാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ബഹറയുടെ വിശ്വസ്തനാണ് ഇദ്ദേഹം. മനോജ് ഏബ്രാഹാം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. ദക്ഷിണ മേഖലാ ഐജിയായി എം.ആർ. അജിത്ത്കുമാറിനെയും ഉത്തരമേഖലാ ഐജിയായി അശോക് യാദവിനെയും നിയമിച്ചു.

എക്‌സൈസ് കമീഷണറായ ഋഷിരാജ്സിംഗ് ജയിൽ മേധാവിയാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജിപിയായിരുന്ന ആനന്തകൃഷ്ണൻ എക്‌സൈസ് കമീഷണറാകും. നിലവിലെ ജയിൽ മേധാവി ഡി.ജി.പി ആർ. ശ്രീലേഖയെ സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എ.ഡി.ജി.പി പത്മകുമാറിനെ കോസ്റ്റൽ പൊലീസിലേക്കും ടോമിൻ.ജെ.തച്ചങ്കരിയെ ബറ്റാലിയൻ ഡി.ജി.പിയായും നിയമിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയാണ് കേരള പൊലീസ് അക്കാഡമി ട്രെയിനിംഗ് എ.ഡി.ജി.പി. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സഞ്ജയ് കുമാർ ഗുരുദിൻ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. തിരുവന്തപുരം അഡീഷണൽ സിറ്റി കമീഷണറുടെ ചുതമലയും ഇദ്ദേഹത്തിനായിരിക്കും. കേരള പോലീസിലെ രണ്ട് പ്രമുഖ വനിതാ ഐ.ജിമാർക്കും നിറം കെട്ട തസ്തികയാണ് നൽകിയിരിക്കുന്നത്. സന്ധ്യക്ക് അടുത്ത കാലത്തൊന്നും ഇത്തരമൊരു തസ്തിക നൽകിയിട്ടില്ല.

പിണറായി സർക്കാർ അധികാരത്തിലെത്തിയ കാലത്ത് ഐ എ എസ് ഉദ്യോഗസ്ഥർ ഐപി എസ് പ്രമുഖനായിരുന്ന ജേക്കബ് തോമസിനെതിരെ രംഗത്തെത്തിയിരുന്നു. കെ എം എബ്രഹാമിന്റെ വീട് റെയ്ഡ് ചെയ്തതോടെയാണ് പ്രകോപനം ഉണ്ടായത്. ഐ എ എസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരെ പ്രത്യേക യോഗം ചേരുന്ന സാഹചര്യം വരെയുണ്ടായി. അതായത് ജേക്കബ് തോമസിനെതിരെ നടന്ന അതേ യുദ്ധമുറ ഇനി ബഹ്റക്കെതിരെ ഐ എ എസുകാർ കളിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends