Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്വര്‍ണക്കടത്തിന് ആയിരം ദിര്‍ഹമാണ് പ്രതിഫലം ലഭിച്ചത്... 25 കിലോ സ്വര്‍ണം പിടികൂടിയ ദിവസം വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ വിഷ്ണു വിളിച്ചു! തനിക്കൊപ്പം അര്‍ജുന്‍, ഉമാദേവി എന്നിവരും സ്വര്‍ണം കടത്തിയിട്ടുണ്ട്.. സ്വര്‍ണ്ണക്കടത്തു സംഘത്തിലെ അര്‍ജുന്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ അര്‍ജുനോ? തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പുതിയ വെളിപ്പെടുത്തല്‍

07 JUNE 2019 11:19 AM IST
മലയാളി വാര്‍ത്ത

കെഎസ്‌ആര്‍ടിസിയില്‍ ആശ്രിത നിയമനം ലഭിച്ച വ്യക്തിയാണ് സുനില്‍കുമാര്‍. തിരുവനന്തപുരത്ത് ടയര്‍ കട അടക്കം ഇയാള്‍ നടത്തിയിരുന്നു. പ്രകാശ് തമ്ബി വഴിയാണ് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ വിഷ്ണുവിനെ പരിചയപ്പെടുന്നത്. 2018 നവംബറിലാണ് സുനില്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്നത്. വിസ ശരിയാക്കി നല്‍കിയത് പ്രകാശ് തമ്ബിയും വിഷ്ണുവും ചേര്‍ന്നാണ്. ദുബായില്‍ പ്രകാശ് തമ്ബിയും വിഷ്ണുവും ചേര്‍ന്ന് കഫറ്റീരിയ തുടങ്ങാന്‍ ആലോചിച്ചിരുന്നു. സ്വര്‍ണം കടത്തിക്കൊണ്ടുവന്നാല്‍ നല്ല പ്രതിഫലം കിട്ടുമെന്ന് വിഷ്ണു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തില്‍ പങ്കാളിയായതെന്നും സുനില്‍ മൊഴി നല്‍കി.

ആദ്യഘട്ടത്തില്‍ എസ്‌കോര്‍ട്ട് പോകാനാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ സ്വാര്‍ണവുമായി എത്തുന്ന ആളില്‍ നിന്നും ബാഗേജുമായി പുറത്തുകടക്കാനും വിഷ്ണു നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തിന് അകത്തും പുറത്തും തന്റെ ആളുകള്‍ വേണ്ട സഹായം ചെയ്തുതരുമെന്നും വിഷ്ണു അറിയിച്ചു. 25 കിലോ സ്വര്‍ണവുമായി എത്തിയപ്പോള്‍, വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ വിഷ്ണു വിളിച്ചു. സെറീനയുടെ കൈവശമുള്ള രണ്ടാ ഹാന്‍ഡ് ബാഗുകളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. ഈ ബാഗുകള്‍ ഉടന്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ നിര്‍ദേശിച്ചു.

ബാഗുകളുമായി പുറത്തേക്കു പോകുന്നതിനിടെയാണ് എക്‌സിറ്റ് ഗേറ്റില്‍ വെച്ച്‌ പിടിയിലാകുന്നതെന്നും സുനില്‍കുമാര്‍ ഡിആര്‍ഐക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റിലായ സുനില്‍കുമാറിന്റെ മൊഴിയാണ് പുറത്തുവന്നത്. സ്വര്‍ണക്കടത്തിന് ആയിരം ദിര്‍ഹമാണ് തനിക്ക് പതിഫലം ലഭിച്ചത്. 25 കിലോ സ്വര്‍ണം പിടികൂടിയ ദിവസം വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ വിഷ്ണു വിളിച്ചു. സ്വര്‍ണം നിറച്ച സെറീനയുടെ ബാഗുകള്‍ പുറത്തെത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴിയില്‍ സുനില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്ബിയുടെ അടുത്ത ബന്ധുവാണ്. സുനിലിന്റെ അമ്മാവന്റെ മകനാണ് പ്രകാശന്‍ തമ്ബി. തനിക്കൊപ്പം അര്‍ജുന്‍, ഉമാദേവി എന്നിവരും സ്വര്‍ണം കടത്തിയിട്ടുണ്ട് എന്നും സുനില്‍കുമാര്‍ മൊഴി നല്‍കി. എന്നാല്‍ അര്‍ജുന്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ അര്‍ജുന്‍ ആണോ എന്ന് വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends