കൈയ്യടിയോടെ താരമായി... പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ഉപദേശിച്ച് ഋഷിരാജ് സിംഗ്

ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി.സി.യിലോ സ്റ്റുഡന്റ്‌സ് പോലീസിലോ അംഗമല്ലാത്തവര്‍ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാല്‍ അവിടെത്തന്നെ തീര്‍ക്കണം.
എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥിനികളുടെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാല്‍ പരാത നല്‍കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ചിലപ്പോള്‍ താത്പര്യം കാണില്ല. ആരെയും ഭയക്കേണ്ടതില്ല. അപമാനിതരായി ജീവിച്ചിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിട്ടാല്‍ അവര്‍ തന്നെ അനുയോജ്യമായ വഴി കണ്ടെത്തുമെന്നു സ്വന്തം ജീവിതം ഉദാഹരണമാക്കി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.
എന്റെ മകനു പഠിക്കാന്‍ തീരെ താല്‍പര്യമില്ലായിരുന്നു. 60 ശതമാനം മാര്‍ക്ക് അതിനപ്പുറത്തേക്കു വിജയശതമാനം കടക്കില്ലായിരുന്നു. ഇത് എന്താണ് ഇങ്ങനെയെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യുന്നത്.
പ്ലസ് ടുവിന് 62 ശതമാനം മാര്‍ക്കു മാത്രമാണ് അവനുണ്ടായിരുന്നത്. ഇനി എന്താണെന്ന് പരിപാടിയെന്ന് ഞാന്‍ അവനോട് ചോദിച്ചു. എന്നെ ഒരു അനിമേഷന്‍ ഡിപ്ലോമ കോഴ്‌സിന് ചേര്‍ത്താല്‍ മതിയെന്നും അതു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും അവന്‍ പറഞ്ഞു. അവന്റെ ആഗ്രഹപ്രകാരം ഇഷ്ടപ്പെട്ട കോഴ്‌സിനു ചേര്‍ത്തു.
പഠനം കഴിഞ്ഞ് മുംബൈയിലുള്ള ഒരു ചെറിയ സ്റ്റുഡിയോയില്‍ അവന്‍ ജോലിക്ക് കയറി. പിന്നീട് അവിടെ നിന്നു മറ്റൊരു വലിയ സ്റ്റുഡിയോയിലേക്കു മാറി. അവിടെ എന്താണ് അവന്‍ ചെയ്യുന്നതെന്നുപോലും എനിക്ക് അറിയില്ല. അതിനു ശേഷം ബെംഗളൂരുവിലുള്ള സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് അക്കാദമയില്‍ പരീക്ഷ എഴുതി പ്രവേശനം ലഭിച്ചു. അവിടെ പഠിക്കുമ്പോള്‍ അവന്റെ മിടുക്കു കണ്ട് ഇന്റസ്റ്റിറ്റിയൂട്ടുകാര്‍ ലണ്ടനിലേക്ക് അയച്ചു. ലണ്ടനില്‍ നിന്ന് അവന്‍ പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോള്‍ ചൈനയിലെ ഒരു വലിയ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ആര്‍ട്ടിസ്റ്റാണ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് മകനുള്ളത്.
അവന്‍ എന്നെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ആവശ്യമില്ലാതെ സമര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്യുകയോ വീടു വിട്ടു ഇറങ്ങിപ്പോകുകയോ ചെയ്‌തേനേയെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























